മുതിർന്ന പൗരന്മാർക്കുള്ള കൺസഷൻ നിർത്തിയതിലൂടെ റെയിൽവെ നേടിയത് 2242 കോടി
Perinthalmanna RadioDate: 02-05-2023ന്യൂഡൽഹി: കോവിഡ് മാഹാമാരിക്കാലത്ത് മുതിർന്ന പൗരന്മാർക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റനടപടിയിലൂടെ മാത്രം 2022-23-ൽ റെയിൽവെ നേടിയത് 2242 കോടിയുടെ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് റെയിൽവെ ഇക്കാര്യം വ്യക്തമാക്കിയത്. 2020 മാർച്ച് 20 നും 2022 മാർച്ച് 31നുമിടെ റെയിൽവെക്ക് 1500 കോടിരൂപ അധികവരുമാനം ലഭിച്ചു. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖർ ഗൗറാണ് വിവരാവകാശ നിയമപ്രകാരം റെയിൽവെയിൽനിന്ന് വിശദാംശങ്ങൾ ആരാഞ്ഞത്.മുതിർന്ന പൗരന്മാർക്കുള്ള കൺസഷൻ റദ്ദാക്കിയതിലൂടെ റെയിൽവെയ്ക്ക് ലഭിച്ച അധിക വരുമാനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്: 2020 മാർച്ച് 20 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ റെയിൽവെയ്ക്ക് 3464 കോടി രൂപയാണ് മുതിർന്ന പൗരന്മാരിൽനിന്നുള്ള ടിക്കറ്റ് വരുമാനമായി ലഭിച്ചത്. കൺസഷൻ നൽകിയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന തുകയെക്കാൾ ...

