പെരിന്തല്‍മണ്ണയില്‍ ദൃശ്യ വിസ്മയമൊരുക്കി അപൂര്‍വ്വ മഴവില്‍ കാഴ്ച
Perinthalmanna RadioDate: 08-06-2023പെരിന്തല്‍മണ്ണയില്‍ ദൃശ്യ വിസ്മയമൊരുക്കി അപൂര്‍വ്വ മഴവില്‍ കാഴ്ച. തൊപ്പിത്തട്ട മേഘമാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വിസ്മയം സൃഷ്ടിച്ചത്. ബുധനാഴ്ച വൈകിട്ട് പെയ്ത മഴക്ക് ശേഷമാണ് കിഴക്ക് ആകാശത്ത് മഴമേഘങ്ങള്‍ക്കിടയില്‍ പ്രത്യേക രീതിയില്‍ മഴവില്‍ വിരിഞ്ഞത്. മഴത്തുള്ളികള്‍ക്കിടയിലൂടെ പതിച്ച സൂര്യ പ്രകാശത്തിലാണ് കിഴക്ക് ആകാശത്തെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ വലിയൊരു വളയമായി മഴവില്‍ വിരിഞ്ഞത് കാഴ്ച കണ്ടവരൊക്കെ അത്ഭുതപ്പെട്ടു. വൈകുന്നേരം ആറുമണിയോടെയാണ് ഈ ദൃശ്യം അരമണിക്കൂറോളം ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കിയത്. മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള പട്ടിക്കാട്ടും മുള്ള്യാര്‍കുറിശിയിലുമാണ് ആകാശത്ത് തൊപ്പിത്തട്ട മേഘങ്ങള്‍ ദൃശ്യമായത്.Pileus Cloud എന്ന തൊപ്പി മേഘങ്ങളാണ് ഇവയെന്നും, ശിരോവസ്ത്ര (Scarf) മേഘങ്ങള്‍ എന്ന നാമവും ഇവയ്ക്കുണ്ടെന്നും യു.എന്നിന് കീഴിലുള്...

