Tag: rajyarani Express

രാജ്യറാണി എക്സ്പ്രസ്  ഉൾപ്പെടെ  ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി
Kerala

രാജ്യറാണി എക്സ്പ്രസ്  ഉൾപ്പെടെ  ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി

Perinthalmanna RadioDate: 21-05-2023തിരുവനന്തപുരം: തൃശൂർ യാർഡിലും ആലുവ– അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര– ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികൾ കാരണം ഇന്നു വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. രാജ്യറാണി എക്സ്പ്രസ്  ഉൾപ്പെടെ 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ചില ട്രെയിൻ സർവീസുകൾക്കു മാറ്റമുണ്ട്.ഇന്നു പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ:കൊച്ചുവേളി– ലോകമാന്യ ടെർമിനസ് ഗര‍ീബ്‌രഥ് എക്സ്പ്രസ് (12202), നാഗർകോവിൽ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650), കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349), തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343), കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06768), കൊല്ലം – എറണാകുളം അൺറിസർവ്ഡ് മെമു (06778), എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് (06441), കായംകുളം – എറണാകുളം– കായംകുള...
രാജ്യാറാണി എക്സ്പ്രസ് ഉൾപ്പെടെ മെയ് 22 വരെയുള്ള ചില ട്രെയിനുകൾ റദ്ദാക്കി
Local

രാജ്യാറാണി എക്സ്പ്രസ് ഉൾപ്പെടെ മെയ് 22 വരെയുള്ള ചില ട്രെയിനുകൾ റദ്ദാക്കി

Perinthalmanna RadioDate: 15-05-2023ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റ പണികൾ നടക്കുന്നതിനാല്‍ മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്.റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസ്20ാം തീയതിയിലെ മംഗലൂരു സെൻട്രൽ - നാഗർകോവിൽ പരശുറാം റദ്ദാക്കി21ലെ നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ് റദ്ദാക്കി21-ാം തീയതിയിലെ കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യാറാണി എക്സ്പ്രസ് റദ്ദാക്കി22-ാം തീയതിയിലെ നിലമ്പൂർ റോഡ് - കൊച്ചുവേളി രാജ്യാറാണി എക്സ്പ്രസ് റദ്ദാക്കി21-ാം തീയതിയിലെ തിരു: സെൻട്രൽ - മഥുരൈ അമൃത എക്സ്പ്രസ് റദ്ദാക്കി22-ാം തീയതിയിലെ മഥുരൈ - തിരു: സെൻട്രൽ അമൃത എക്സ്പ്രസ് റദ്ദാക്കി21-ാം ലെ കൊച്ചുവേളി - ലോകമാന്യ തിലക് ഗരീബ് രഥ് റദ്ദാക്കി22 -ാം തീയതിയിലെ ലോകമാന്യ തിലക്  - കൊച്ചുവേളി ഗരീബ് രഥ്...
രാജ്യറാണി എക്‌സ്പ്രസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ
Kerala

രാജ്യറാണി എക്‌സ്പ്രസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ

Perinthalmanna RadioDate: 09-05-2023നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിധീഷ് (35) ആണ് കോട്ടയം ആർ.പി.എഫിന്‍റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി.തിങ്കളാഴ്ച രാത്രി നിലമ്പൂരിൽനിന്ന് പുറപ്പെട്ട ട്രെയിനിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ആലുവയിൽ വെച്ചാണ് സംഭവം. യുവതി ഒറ്റക്കാണ് യാത്ര ചെയ്തിരുന്നത്. ട്രെയിൻ കയറ്റിവിടാനെത്തിയ പിതാവ് മകൾ ഒറ്റക്കാണ് ശ്രദ്ധിക്കണമെന്ന് ടി.ടി.ഇയോട് പ്രത്യേകം പറഞ്ഞിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യാൻ ആരംഭിച്ചതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയിൽ കടന്നുപിടിക്കുകയുമായിരുന്നു. യുവതി എതിർത്തതോടെ ഇയാൾ ആദ്യം പിൻമാറി. എന്നാൽ വീണ്ടും ശല്യംചെയ്യാൻ ...
രാജ്യറാണി ട്രെയിൻ നിർത്തിയില്ല; വിനോദ സഞ്ചാരികൾക്ക് യാത്ര മുടങ്ങി
Local

രാജ്യറാണി ട്രെയിൻ നിർത്തിയില്ല; വിനോദ സഞ്ചാരികൾക്ക് യാത്ര മുടങ്ങി

Perinthalmanna RadioDate: 05-05-2023രാജ്യറാണി ട്രെയിൻ ഒരു മിനിറ്റ് പോലും സ്റ്റേഷനിൽ നിർത്താത്തതിനാൽ യാത്രക്കാർക്ക് ട്രെയിൻ കയറാനാവാതെ മടങ്ങുന്നതു പതിവായി. കഴിഞ്ഞ ദിവസം രാത്രി 9.50ന് തിരുവനന്തപുരത്തേക്ക് പോകാൻ തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ 20 പേർക്ക് ട്രെയിനിൽ കയറാനാവാതെ യാത്ര മുടങ്ങി.വിനോദ യാത്രയ്ക്ക് വേണ്ടി കഴിഞ്ഞ മാസം 20ന് ടിക്കറ്റ് റിസർവ് ചെയ്ത ഐലാശേരിയിലെ 14 പേർ, തിരുവനന്തപുരം ആശുപത്രിയിലേക്ക് പോകുന്ന നീലാഞ്ചേരിയിലെ 3 സ്ത്രീകളും ഒരു കുട്ടിയും, വിനോദ യാത്രയ്ക്കു പോകുന്ന തെയ്യംപാടിക്കുന്നിലെ 3 പേർ എന്നിവരുടെ യാത്രയാണ് ട്രെയിൻ വേഗത്തിൽ സ്റ്റേഷൻ വിട്ടതോടെ മുടങ്ങിയത്.ട്രെയിൻ വേഗത്തിൽ എടുത്തതിനാൽ കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് യാത്രക്കാർ പറഞ്ഞു. പല കംപാർട്ടുമെന്റുകളുടെയും വാതിൽ അ‍ടഞ്ഞു കിടന്നതായും യാത്രക്കാർ പറഞ്ഞു. യാത്രക്കാർ അങ്ങാടിപ്പുറം റ...
നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ സർവീസ് പുനരാരംഭിക്കും
Local

നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ സർവീസ് പുനരാരംഭിക്കും

Perinthalmanna RadioDate: 13-12-2022അങ്ങാടിപ്പുറം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി. ഇന്ന് മുതൽ നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് സർവീസ് പുനഃരാരംഭിക്കും. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് രാജ്യറാണി എക്സ്‌പ്രസിന്റെ സർവീസ് പൂർണ്ണമായും റദ്ദാക്കിയത് യാത്രക്കാർക്ക് ദുരിതമായിരുന്നു. ഡിസംബർ എഴ് മുതൽ 12 വരെയാണ് സർവീസ് റദ്ദാക്കിയത്. മലയോര മേഖലയിലുള്ളവരുടെ പ്രധാന ആശ്രയം രാജ്യറാണിയാണ്. തിരുവനന്തപുരം ആർ.സി.സിയിലേക്കുള്ള രോഗികളിൽ നല്ലൊരു പങ്കും രാജ്യറാണിയെ ആണ് ആശ്രയിക്കുന്നത്. ...
മുഖം മിനുക്കി കൊച്ചുവേളി; 13 മുതൽ രാജ്യറാണി ഓടും
Kerala, Local

മുഖം മിനുക്കി കൊച്ചുവേളി; 13 മുതൽ രാജ്യറാണി ഓടും

Perinthalmanna RadioDate: 09-12-2022അങ്ങാടിപ്പുറം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ ഈ മാസം 11ന് പൂർത്തിയാവും. 13 മുതൽ നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് സർവീസ് പുനഃരാരംഭിക്കും. അവസാനഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ഈമാസം ഏഴ് മുതൽ 12 വരെ രാജ്യറാണിയുടെ സർവീസ് റദ്ദാക്കിയത് യാത്രക്കാർക്ക് വലിയ ദുരിതമായിട്ടുണ്ട്. 39.57 കോടിയുടെ വികസന പ്രവൃത്തികളാണ് കൊച്ചുവേളിയിൽ പുരോഗമിക്കുന്നത്. രണ്ട് പുതിയ പ്ലാറ്റ്ഫോമുകളുടെയും പുതിയ സ്റ്റബ്‌ലിംഗ് ലൈനിന്റെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിലവിലുള്ള രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളുടെ നീളവും കൂട്ടുന്നുണ്ട്. പ്ലാറ്റ് ഫോം രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിവയിൽ ഷെൽട്ടറും നിർമ്മിക്കും. പുതിയ സിഗ്‌നൽ, ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.തിരുവനന്തപുരം സെൻട്രൽ ജംഗ്ഷനിലെ സൗകര്യക്കുറവ് മൂലം കൂടുതൽ ട്രെയിനുകളുടെ സർവീസ് കൊച്ചുവേള...
നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ഇന്ന് ഭാഗികമായി റദ്ദാക്കി; നാളെ മുതൽ 12 വരെ സർവീസില്ല
Other

നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ഇന്ന് ഭാഗികമായി റദ്ദാക്കി; നാളെ മുതൽ 12 വരെ സർവീസില്ല

Perinthalmanna RadioDate: 06-12-2022അങ്ങാടിപ്പുറം: കൊച്ചുവേളിയിൽ യാർഡ് നവീകരണം നടക്കുന്നതിനാൽ നിലമ്പൂരിൽ നിന്ന് കൊച്ചുവേളി വരെ പോകുന്ന 16350 രാജ്യറാണി എക്സ്പ്രസ് ഇന്ന് ഭാഗികമായി റദ്ദാക്കി.ഈ വണ്ടി നിലമ്പൂർ മുതൽ കായംകുളം വരെയാണ് ഇന്ന് സർവിസ് നടത്തുക. നാളെ മുതൽ ഈ മാസം 12 വരെ 16350 നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് പരിപൂർണമായും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ കൊച്ചുവേളിയിൽ നിന്നും തിരികെ നിലമ്പൂരിലേക്കുള്ള 16349 കൊച്ചുവേളി- നിലമ്പൂർ രാജ്യാണി എക്സ്പ്രസും നാളെ മുതൽ 12 വരെ പരിപൂർണമായി റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ഡിസംബർ 10-ന് നിലമ്പൂരിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്ക് രാവിലെ ഏഴിനുള്ള 06466 നിലമ്പൂർ- ഷൊർണൂർ എക്സ്പ്രസ്, തിരിച്ച് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് രാവിലെ ഒൻപതിനുള്ള 06467 ഷൊർണൂർ- നിലമ്പൂർ എക്സ്പ്രസ് വണ്ടികളും സർവീസ് നടത്തില്ല. ...
കൊച്ചുവേളി യാർഡിൽ നവീകരണം; രാജ്യറാണി എക്സ്പ്രസ് ഡിസംബർ ഏഴു മുതൽ 12 വരെ റദ്ദാക്കി
Kerala, Local

കൊച്ചുവേളി യാർഡിൽ നവീകരണം; രാജ്യറാണി എക്സ്പ്രസ് ഡിസംബർ ഏഴു മുതൽ 12 വരെ റദ്ദാക്കി

നാളെ മുതൽ വിവിധ ട്രെയിനുകൾക്ക് നിയന്ത്രണംPerinthalmanna RadioDate: 30-11-2022കൊച്ചുവേളി റെയിൽവേ യാർഡിൽ പ്ലാറ്റ്‌ഫോം നിർമ്മാണവും ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട അവസാന ഘട്ട ജോലികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്നു മുതൽ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യറാണി എക്​സ്​പ്രസ്​ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 34 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. നാല് ട്രെയിനുകൾ വഴി തിരിച്ചുവിടും.പൂർണമായി റദ്ദാക്കിയവ▪️16350 നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്​സ്​പ്രസ്​ (ഡിസംബർ ഏഴുമുതൽ 12 വരെ )▪️16349 കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി എക്​സ്​പ്രസ്​ (ഡിസംബർ ഏഴുമുതൽ 12 വരെ )▪️06772 കൊല്ലം- കന്യാകുമാരി മെമു എക്സ്​പ്രസ്​ (ഡിസംബർ ഒന്നു മുതൽ 11 വരെ )▪️06773 കന്യാകുമാരി- കൊല്ലം മെമു എക്സ്​പ്രസ്​ (ഡിസംബർ ഒന്നു​ മുതൽ 11 വരെ▪️06429 കൊച്ച...