Tag: Ramanchadi

രാമൻചാടി പദ്ധതിയിൽ ഈ വർഷവും വെള്ളമെത്തില്ല
Local

രാമൻചാടി പദ്ധതിയിൽ ഈ വർഷവും വെള്ളമെത്തില്ല

Perinthalmanna RadioDate: 23-03-2023പെരിന്തൽമണ്ണ: 2020 ഒക്ടോബർ ഏഴിന് അന്നത്തെ ജലമന്ത്രി കെ. കൃഷ്ണൻകുട്ടി നിർമാണോദ്ഘാടനം നടത്തി 2021 ജൂണിൽ മുഴുവൻ നിർമാണവും പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് ഉറപ്പു നൽകിയ 92 കോടിയുടെ രാമൻ ചാടി ശുദ്ധജല പദ്ധതി ഈ വേനലിലും പ്രതീക്ഷിക്കേണ്ട, വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട നടപടികൾ ഇഴഞ്ഞു നീങ്ങിയതും പദ്ധതി പ്രദേശമായ അങ്ങാടിപ്പുറത്ത് പുതിയ ടാങ്കും അനുബന്ധ സംവിധാനങ്ങളും ഒരുക്കാൻ വൈകുന്നതുമാണ് കാരണം. 2022 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി പദ്ധതി സമർപ്പിക്കുമെന്നാണ് 2021 അവസാനം ഉറപ്പ് നൽകിയത്. വർഷങ്ങൾ പഴക്കമുള്ള പെരിന്തൽമണ്ണ അർബൻ ജല വിതരണ പദ്ധതിയുടെ മെയിൻ പൈപ്പ് ലൈൻ ഉപയോഗിച്ചാണ് പദ്ധതിയിൽ വെള്ളം എത്തിക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള അങ്ങാടിപ്പുറം പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ നിലവിലെ ചെരക്കാപറമ്പ് ടാങ്കിൽ നിന്ന് വെള്ളം എത്താത്തതിനാൽ പുതിയ ടാങ്കിന് സ്ഥല...