ഇന്ന് ഇരുപത്തിയേഴാം രാവ്; ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷയില്‍ വിശ്വാസികള്‍
Perinthalmanna RadioDate: 17-04-2023പെരിന്തൽമണ്ണ: വിശുദ്ധ റംസാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ലൈലത്തുല്‍ ഖദ്‌ര്‍ പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവ് ഇന്ന്.അല്ലാഹുവിന്‍റെ അനുഗ്രഹമായാണ് ഇരുപത്തിയേഴാം രാവിനെ മുസ്‌ലിങ്ങള്‍ കണക്കാക്കുന്നത്. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ആയിരം മാസം സത്‌കര്‍മ്മങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് റമദാനിലെ ഇരുപത്തിയേഴാം രാവ്.ആദ്യത്തെ രണ്ട് പത്ത് ദിനങ്ങളിലെ വ്രതത്തിലൂടെ അല്ലാഹുവിന്‍റെ കാരുണ്യവും പാപമോചനവും നേടി അവസാനത്തെ പത്തിലെ ഇരുപത്തിയേഴാം രാവിന്‍റെ പ്രാര്‍ത്ഥനയിലൂടെ വിശ്വാസിക്ക് നരകമോചനം പ്രതീക്ഷിക്കാം.പതിവിലേറെ തയാറെടുപ്പുകളാണ് ഇരുപത്തിയേഴാം രാവില്‍ പള്ളികളില്‍ നടത്തിയിട്ടുള്ളത്. നോമ്പ് തുറ മുതല്‍ ഇടയത്താഴം വരെ വിശ്വാസികള്‍ക്കായി പള്ളികളില്‍ ഒരുക്കുന്നുണ്ട്. സാധാരണയുള്ള തറാവീഹ്, വിത്‌റ്...


