Tag: Ramzan

റംസാനിൽ അഞ്ചാമത്തെ വെള്ളിയാഴ്ച്ചയും ലഭിച്ച സന്തോഷത്തിൽ വിശ്വാസികൾ
Local

റംസാനിൽ അഞ്ചാമത്തെ വെള്ളിയാഴ്ച്ചയും ലഭിച്ച സന്തോഷത്തിൽ വിശ്വാസികൾ

Perinthalmanna RadioDate: 21-04-2023പെരിന്തൽമണ്ണ: ഇത്തവണത്തെ റമസാനിൽ അഞ്ച് വെള്ളിയാഴ്ച ലഭിച്ച സന്തോഷത്തിലാണ് വിശ്വാസികൾ. ഇന്നലെ മാസം കാണാത്തത് കൊണ്ടാണ് വിശ്വാസികൾക്ക് റമസാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ചയായ ഇന്നത്തെ ജുമുഅയും ലഭിച്ചത്. പതിവ് പോലെ തന്നെ ഇത്തവണയും വിശ്വാസികൾ നേരത്തേ തന്നെ പള്ളിയിൽ എത്തിയിരുന്നു. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ അതിരു കടക്കരുതെന്നും കുടുംബ ബന്ധം ഊട്ടിയുറപ്പിക്കണമെന്നും ഖത്വീബ്മാർ വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL-----...
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച
Kerala

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

Perinthalmanna RadioDate: 20-04-2023കേരളത്തിൽ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമളാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഇതോടെ റമളാനിൽ ഒരു വെള്ളിയാഴ്ച്ച കൂടി വിശ്വാസികൾക്ക് ലഭിക്കും.  ഈ റമളാനിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയാകും നാളത്തേത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഇന്ന് ബദർ ദിനം; യുദ്ധ സ്മരണയിൽ വിശ്വാസികൾ
Kerala

ഇന്ന് ബദർ ദിനം; യുദ്ധ സ്മരണയിൽ വിശ്വാസികൾ

Perinthalmanna RadioDate: 08-04-2023ഇന്ന് റംസാൻ 17, ബദർ യുദ്ധത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ബദർ ദിനം ആചരിക്കും. തിന്മക്കു മേൽ നന്മയും വിശ്വാസവും വിജയം നേടിയ ദിനമായാണ് ബദർ ദിനത്തെ കരുതി പോന്നത്. ഹിജ്റ രണ്ടാം വർഷം റംസാൻ 17നാണ് ബദർ യുദ്ധം നടന്നത്. മദീനയ്ക്കു സമീപത്തെ മല പ്രദേശമായ ബദറിൽ നടന്ന യുദ്ധത്തിൽ 14 പേർ ശുഹദാക്കളായി (രക്തസാക്ഷികൾ). ബദറിൽ പങ്കെടുത്തവരെ ഉന്നത പദവി നൽകി ആദരിച്ചിരുന്നു. സുന്നി വിശ്വാസികളുടെ പള്ളികൾ കേന്ദ്രീകരിച്ച് വിവിധ അനുസ്മരണ പരിപാടികളും അന്നദാനവും നടക്കും. സുന്നി സംഘടനകളുടെ നേതൃത്വത്തിൽ ബദർ ദിനത്തോട് അനുബന്ധിച്ച് നാടെങ്ങും അനുസ്മരണ ചടങ്ങുകളും മജ്ലിസുന്നൂറും നടത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളും ബദർ ദിനത്തിന്റെ ഭാഗമായി വിവിധ മഹല്ലുകളിൽ സംഘടിപ്പിക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളു...
റംസാൻ തുടങ്ങിയതോടെ ഈത്തപ്പഴ വിപണി സജീവം
Local

റംസാൻ തുടങ്ങിയതോടെ ഈത്തപ്പഴ വിപണി സജീവം

Perinthalmanna RadioDate: 27-03-2023പെരിന്തൽമണ്ണ: റംസാനിൽ വിപണി കീഴടക്കാൻ ഈത്തപ്പഴങ്ങൾ കടകൾക്കു മുൻപിൽ സ്ഥാനം പിടിച്ചു. 100 മുതൽ 2000 രൂപവരെയുള്ള ഈത്തപ്പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. സൗദി അറേബ്യയിൽനിന്ന് വരുന്നവയ്ക്കാണ് വിപണിയിൽ ഡിമാന്റ്. കൂടാതെ ഇറാൻ, ഇറാഖ്, ഒമാൻ, ടുണീഷ്യ, ജോർദാൻ എന്നിവിടങ്ങളിൽനിന്ന് കടൽകടന്ന് ജില്ലയിലെത്തിയിട്ടുണ്ട് ഈത്തപ്പഴം. കൂട്ടത്തിലെ രാജാവ് അജ്‌വ തന്നെയാണ്. 600 മുതൽ 1975 വരെയാണ് വലിപ്പത്തിനനുസരിച്ച് അജ്‌വയുടെ വില. പ്രമേഹരോഗികൾ, ഗർഭിണികൾ, പ്രസവം കഴിഞ്ഞവർ തുടങ്ങിയവർക്ക് ഉത്തമമാണ് അജ്‌വ.ഇതിനൊപ്പം മാർക്കറ്റിലെ താരമാണ് മബ്‌റൂമും മജ്ദൂലും. 1300 ആണ് മബ്‌റൂമിന്റെ വില. ജോർദാൻകാരനായ മജ്ദൂൽ 800 രൂപ മുതൽ കിട്ടും. പ്രീമിയം ക്വാളിറ്റിക്ക് 1900 കൊടുക്കണം.നോമ്പ് തുറക്കുമ്പോൾ ഈത്തപ്പഴത്തിനു പ്രത്യേക സ്ഥാനവുമുണ്ട്. അതുകൊണ്ട് ജില്ലയിലെ കച്ചവട സ്ഥാപനങ്ങൾക്കു മുൻപിൽ ഈത്ത...
റമസാനിലെ ആദ്യ വെള്ളിയുടെ പുണ്യവുമായി പ്രാർത്ഥനയിൽ നിറഞ്ഞ് പള്ളികൾ
Local

റമസാനിലെ ആദ്യ വെള്ളിയുടെ പുണ്യവുമായി പ്രാർത്ഥനയിൽ നിറഞ്ഞ് പള്ളികൾ

Perinthalmanna RadioDate: 23-03-2023പെരിന്തൽമണ്ണ: കാരുണ്യം പെയ്തിറങ്ങുന്ന റമസാനിലെ ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനാ മുഖരിതമായി പള്ളികൾ. ജുമുഅ നമസ്കാരത്തിനായി വളരെ നേരത്തെ തന്നെ പള്ളികളിൽ സ്ഥാനം പിടിച്ച വിശ്വാസികൾ പ്രാർത്ഥനയും സുന്നത്ത് നിസ്കാരവും ഖുർആൻ പാരായണവും ഒക്കെയായി ചെലവഴിച്ചു. പലയിടത്തും നമസ്കാരം പള്ളിക്കു പുറത്തേക്കു നീണ്ടു. റമസാനിൽ പാലിക്കേണ്ട ജാഗ്രത, സൂക്ഷ്മത, സക്കാത്ത് തുടങ്ങിയ കാര്യങ്ങളാണ് ഖത്തീബുമാർ വിശ്വാസികളെ ഓർമിപ്പിച്ചത്. ജുമുഅ നമസ്കാരത്തിനു ശേഷവും പള്ളികളിൽ പ്രാർത്ഥനയും പ്രഭാഷണവും ഉണ്ടായിരുന്നു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന...
ഇസ്‌ലാംമത വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ
Local

ഇസ്‌ലാംമത വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

Perinthalmanna RadioDate: 23-03-2023പെരിന്തൽമണ്ണ: മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്ന് റംസാൻ വ്രതാരംഭം. ഇനിയുള്ള ഒരു മാസം ഇസ്‌ലാം മത വിശ്വാസികൾക്ക് വീണ്ടും വ്രതശുദ്ധിയുടെ പകലിരവുകൾ. പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ വന്നെത്തിയതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം. നോമ്പെടുത്തും സത്കർമങ്ങൾ അധികരിപ്പിച്ചും മനസ്സും ശരീരവും സ്‌ഫുടം ചെയ്‌തെടുക്കാനാകും ഓരോ വിശ്വാസിയുടെയും ശ്രമം.പുണ്യ റംസാനെ വരവേൽക്കാൻ വിശ്വാസി സമൂഹം നേരത്തേ തന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു. പള്ളികളും വീടകങ്ങളും ശുദ്ധീകരിച്ചു. കൂടുതൽ പുണ്യ കർമങ്ങളിലൂടെ കൂടുതൽ പ്രതിഫലം നേടാൻ മനസ്സിനെ പാകപ്പെടുത്തി.'കരിയിച്ചു കളയുക' എന്നാണ് റംസാൻ എന്ന അറബി വാക്കിന്റെ അർഥം. വന്നിട്ടുള്ള കുറ്റങ്ങളെ വ്രതം അനുഷ്ഠിക്കുന്നവരിൽനിന്ന് കരിയിച്ചു കളയുമെന്ന് സാരം. റംസാൻ മാസത്തിൽ ദാനധർമങ്ങളും ജീവകാരണ്യ പ്രവർത്തനങ്ങളും വ്യാപകമാകും. പള്ളികളിൽ രാത...
നോമ്പുകാലത്തെ വരവേൽക്കാൻ; തയ്യാറെടുപ്പുമായി വിശ്വാസികൾ
Local

നോമ്പുകാലത്തെ വരവേൽക്കാൻ; തയ്യാറെടുപ്പുമായി വിശ്വാസികൾ

Perinthalmanna RadioDate: 16-03-2023പെരിന്തൽമണ്ണ:  ഒരു മാസത്തെ വ്രത ശുദ്ധിയുടെ പുണ്യ നാളുകളെ വരവേൽക്കാൻ ഒരുങ്ങിഇസ്‌ലാം മത വിശ്വാസികൾ. റമസാനിനെ വരവേൽക്കാൻ മനസ്സിനെയും ശരീരത്തെയും ഒരുക്കുന്നതിനൊപ്പം വീടും പരിസരങ്ങളും പള്ളികളും വൃത്തിയാക്കിയും വ്രതത്തെ വരവേൽക്കുകയാണ് ഓരോ മത വിശ്വാസികളും. പാതിരാത്രി വരെ നീണ്ടു നിൽക്കുന്ന  നമസ്കാരവും ഖുർആൻ പാരായണവും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിക്കുന്ന ഇഫ്താർ സംഗമങ്ങളും മത പ്രഭാഷണങ്ങളും റമസാനിന്റെ പകലിരവുകളെ സജീവമാക്കും. ഓരോ മഹല്ലുകളിലെയും പള്ളികൾ അറ്റകുറ്റപ്പണി നടത്തിയും നിലവിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പുതുക്കി പണിതുമെല്ലാം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.നോമ്പ് തുറ വിഭവങ്ങൾക്കുള്ള മുന്നൊരുക്കങ്ങളും സജീവമാണ്. നോമ്പ് തുറക്കാനുള്ള പത്തിരി തയ്യാറാക്കുന്നതിനും രാത്രിയിലെ അത്തായത്തിനുള്ള ഭക്ഷണത്തിനുള്ള അരി,​ ഗോതമ്പ്,​ മുളക്,​ മല്ല...