പതിവായി റേഷൻ വാങ്ങാത്ത 2311 കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്ത്
Perinthalmanna RadioDate: 21-03-2023പെരിന്തൽമണ്ണ ∙ ജില്ലയിൽ സ്ഥിരമായി റേഷൻ വാങ്ങാത്ത 2311 പേർ പിഎച്ച്എച്ച്, എഎവൈ, എൻപിഎസ് എന്നീ മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് പുറത്തായി. 3 മാസത്തിലേറെ തുടർച്ചയായി റേഷൻ വാങ്ങാത്തതിന്റെ പേരിൽ കഴിഞ്ഞ 3 വർഷത്തിനിടെയാണ് ഇത്രയും പേർ പുറത്തായത്. ഇവരുടെ മുൻഗണനാ റേഷൻ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറി. മുൻഗണനാ വിഭാഗത്തിൽ (പിഎച്ച്എച്ച്) നിന്ന് 1575 പേരും അന്ത്യോദയ (എഎവൈ) വിഭാഗത്തിൽ നിന്ന് 122 പേരും മുൻഗണനേതരം സബ്‌സിഡി (എൻപിഎസ്) വിഭാഗത്തിൽ നിന്ന് 614 പേരുമാണ് ഇങ്ങനെ പുറത്തായത്.എഎവൈ വിഭാഗത്തിന് പ്രതിമാസം 35 കിലോ അരിയും പിഎച്ച്എച്ച് വിഭാഗത്തിന് ആളൊന്നിന് 4 കിലോ അരിയും സൗജന്യമാണ്. എൻപിഎസ് വിഭാഗക്കാർക്ക് ആളൊന്നിന് 2 കിലോ അരി നാലു രൂപ തോതിൽ ലഭിക്കും. മുൻഗണനേതര വിഭാഗക്കാർക്ക് 8 കിലോ അരിയാണ് ലഭിക്കുക. കിലോഗ്രാമിന് 10.90 രൂപ നൽകണം. ജില്ലയിൽ ആകെയുള്ള 10,31,465 റേഷ...




