Tag: Road Accident in Kerala

തൃശൂർ സ്വകാര്യ ബസ് മറിഞ്ഞ് അപകടം
Kerala, Latest, Local

തൃശൂർ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

Perinthalmanna RadioDate :18-08-2023തൃശൂര്‍ കണിമംഗലത്തിന് സമീപം പാലക്കല്‍ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും.കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ
Kerala, Local

സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ

Perinthalmanna RadioDate: 29-01-2023സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡിൽ പൊലിഞ്ഞത് 3829 ജീവനുകൾ. 45,091 പേർക്കാണ് വിവിധ അപകടങ്ങളിൽ പരിക്ക് പറ്റിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും അപകട നിരക്ക് കൂടുതലാണ്.അപകടത്തിൽ ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നത് മരണസംഖ്യ കുറയാൻ കാരണം.കഴിഞ്ഞ വർഷം 45,091 പേരാണ് വിവിധ റോഡപകടങ്ങളിൽ ഇരകളായത്.ഇതിൽ 3829 പേർക്കാണ് ജീവൻ നഷ്ട്ടമായത്.2016 മുതൽ 19 വരെ നാലായിരത്തിന് മുകളിലായിരുന്നു മരണസംഖ്യ. 2020 മുതൽ 4,?000ത്തിൽ താഴെയാണ് മരണനിരക്ക്. ഇരകളാവുന്നവരെ ഉടനടി ആശുപത്രികളിൽ എത്തിക്കുന്നതാണ് മരണസംഖ്യ കുറയാൻ കാരണം. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് കൂടുതലായും അപകടങ്ങളിൽപ്പെടുന്നത്.18 വയസ് തികയാത്ത കുട്ടിഡ്രൈവർമാരിൽ നിന്നുണ്ടാകുന്ന അപകടങ്ങളും കൂടുതലാണ്.ഹെൽമറ്റ് ധരിക്കാത്തവരും, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവരുമാണ് കൂടുതലായും മരണത്തിന് കീഴടങ...