Tag: Road Accident in Malappuram District

കഴിഞ്ഞ മാസം ജില്ലയില്‍  വാഹനാപകടങ്ങൾ കൂടി
Local

കഴിഞ്ഞ മാസം ജില്ലയില്‍  വാഹനാപകടങ്ങൾ കൂടി

Perinthalmanna RadioDate: 10-05-2023മലപ്പുറം: മാർച്ച്  മാസത്തെ അപേക്ഷിച്ച് ഏപ്രിലിൽ ജില്ലയിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ വർധന. എന്നാൽ,  ജീവൻ പൊലിഞ്ഞവരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മാസം ജില്ലയിലാകെ നടന്നത് 283 വാഹനാപകടങ്ങൾ. മരിച്ചത് 36 പേർ. മാർച്ചിൽ ഇത് യഥാക്രമം 279, 37 ആയിരുന്നു. ഏപ്രിലിൽ പരുക്കേറ്റവരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. മാർച്ചിൽ 322  പേർക്കായിരുന്നു പരുക്കേറ്റതെങ്കിൽ ഏപ്രിലിൽ ഇത് 364 ആയി. ഏപ്രിൽ മാസത്തെ അപകടങ്ങളുമായി ബന്ധപ്പെട്ട മറ്റു കണക്കുകൾ ഇങ്ങനെയാണ്.അപകടത്തിനു കാരണമായ വാഹനങ്ങൾ∙ഇരുചക്രം: 77∙ലോറി, മിനി ലോറി : 25∙കാർ: 76∙ഓട്ടോ: 37∙സ്വകാര്യ ബസുകൾ: 12∙കെഎസ്ആർടിസി ബസുകൾ: 5അപകട മേഖലയായി തിരൂർ∙കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ അപകടം നടന്നത് തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. കണക്കുകൾ ഇങ്ങനെയാണ്.∙തിരൂർ: 25∙10നു മുകളിൽ അപകടങ്ങൾ നടന്ന സ്റ്റേഷൻ പരിധികൾ ഇവയാ...
കഴിഞ്ഞ വർഷം ജില്ലയിൽ 321 പേർക്ക് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായി; 182 പേരും മരിച്ചത് ഇരുചക്ര വാഹനാപകടത്തിൽ
Local

കഴിഞ്ഞ വർഷം ജില്ലയിൽ 321 പേർക്ക് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായി; 182 പേരും മരിച്ചത് ഇരുചക്ര വാഹനാപകടത്തിൽ

Perinthalmanna RadioDate: 12-02-2023മലപ്പുറം: ന്യൂജൻ ബൈക്കുകളിൽ കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കി, അഭ്യാസം കാണിച്ച്, ചീറിപ്പായുന്നവരും െെകയടിച്ച് പ്രോത്സാഹിപ്പിക്കുന്നവരും ഒന്നോർക്കുക- നിരത്തിലെ അപകടങ്ങളിൽ എപ്പോഴും ‘മുഖ്യപ്രതി’ ഇരുചക്രവാഹനങ്ങളാണ്. അതിൽ ഏറെയും ബൈക്കുകൾതന്നെ.കഴിഞ്ഞ വർഷം ജില്ലയിൽ 321 പേർക്കാണ് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത്. അതിൽ 182 പേരും മരിച്ചത് ഇരുചക്ര വാഹനാപകടത്തിലാണ്. കാറപകടത്തിൽ മരിച്ചത് 22 പേർ മാത്രം. കഴിഞ്ഞ വർഷം 3361 അപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. അതിൽ പകുതിയിലേറെയും ഇരുചക്രവാഹനങ്ങളായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത 53 പേരാണ് 2022-ൽ മരിച്ചത്.ഇരുചക്രവാഹന യാത്രികരെ അപകടങ്ങൾ വിടാതെ പിന്തുടരുകയാണ്. വാഹനഗതാഗത വകുപ്പും പോലീസുമെല്ലാം വ്യാപകമായി പരിശോധനകളും നടത്തുന്നുണ്ട്. ജില്ലയിൽ പക്ഷേ, ഹെൽമെറ്റ് വെക്കാതെയുള്ള യാത്രയ്ക്ക് ഒട്ടും കുറവില്ല...
കഴിഞ്ഞ വർഷം ജില്ലയിലെ നിരത്തുകളിൽ മരിച്ചവർ 321 പേർ
Local

കഴിഞ്ഞ വർഷം ജില്ലയിലെ നിരത്തുകളിൽ മരിച്ചവർ 321 പേർ

Perinthalmanna RadioDate: 16-01-2023മലപ്പുറം: നിരത്തിലെ അശ്രദ്ധയുടെയും അനാസ്ഥയുടെയും ഭാഗമായി കഴിഞ്ഞ വർഷം ജില്ലയിൽ മരിച്ചത് 321 പേർ. ഇതിൽ 182 പേർ ബൈക്കപകടങ്ങളിൽ മാത്രം മരിച്ചു. കാറപകടങ്ങളിൽ 22 പേരാണ് മരിച്ചത്. മൊത്തം 3361 അപകടങ്ങളാണ് ജില്ലയിൽ ഉണ്ടായത്. ഇതിൽ 3499 പേർക്ക് പരിക്കേറ്റു. ബൈക്കപകടങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്ത 53 പേർ മരിച്ചിട്ടുണ്ട്. കാറപകടങ്ങളിൽ നാല് ഡ്രൈവർമാരും 18 യാത്രക്കാരുമാണ് മരിച്ചത്.മോട്ടോർവാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം മാത്രം പിഴ ചുമത്തിയത് 5,89,75043 രൂപയാണ്. കഴിഞ്ഞ വർഷം കണിശമായ പരിശോധനയും ബോധവത്കരണപ്രവർത്തനങ്ങളുമാണ് ഇവർ നടത്തിയത്. ഇതിന്റെ ഭാഗമായാണ് പിഴസംഖ്യ ഇത്രയും ഉയർന്നത്. സ്‌കൂൾ വാഹനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേകം പരിശോധനകൾതന്നെ നടത്തിയിരുന്നു. ഹെൽമെറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് 25199 പേർക്കെതിരേയും മൂന്നുപേരെ വെച്ച് വണ്ടിയോടിച്ചതിന് 698 പേർക്കെതിരേയ...