പെരിന്തൽമണ്ണയിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് വേഗം കൂട്ടും
Perinthalmanna RadioDate: 29-04-2023പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിലെ വിവിധ പൊതു മരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കാൻ നജീബ് കാന്തപുരം എംഎൽഎ വിളിച്ചു ചേർത്ത പൊതു മരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി.മലയോര ഹൈവേയിലെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തി നടക്കാനിരിക്കുന്ന, മേലാറ്റൂർ- കാഞ്ഞിരംപാറ ഭാഗത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എംഎൽഎ മേയ് രണ്ടാം വാരത്തിൽ സന്ദർശനം നടത്തും. മണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധ പൊതു മരാമത്ത് പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി.തൂതപ്പുഴയിൽ നിർമിക്കുന്ന മാട്ടായ പറയൻ തുരുത്ത് പാലത്തിന്റെ തുടർ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നതിന്റെ ഭാഗമായി പട്ടാമ്പി- പെരിന്തൽമണ്ണ എംഎൽഎമാരുടെ സാന്നിധ്യത്തിൽ പ്രത്യേക ഉദ്യോഗസ്ഥ യോഗം ചേരും. പുലാമന്തോൾ- കൊളത്തൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുള്ള പ്രപ്പോസൽ സർക്കാരിന് സമർപ്പിക്കും. ഫണ്ട് അനുവദിക്ക...