ശബരിമല മകരവിളക്ക് ഇന്ന്; സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം
Perinthalmanna RadioDate: 14-01-2023പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്. പൊന്നമ്പലവാസന്റെ മണ്ണും വിണ്ണും ശരണമന്ത്രങ്ങളാൽ ഭക്തിസാന്ദ്രം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.അയപ്പസ്വാമിയ്‌ക്ക് ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് 6.20-ന് സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധനയ്‌ക്ക് ശേഷം 6.30-നും 6.50-നും മദ്ധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാത്രി 8.45-നാണ് മകരസംക്രമ മുഹൂർത്തം. അയ്യപ്പവിഗ്രഹത്തിൽ നിന്ന് തിരുവാഭാരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊടുത്തുവിട്ട അയ്യപ്പമുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഭേഷകം ചെയ്യും. അത്താഴപൂജയ്‌ക്ക് ശേഷം മാളികപ്പുറത്ത് നിന്നുള്ള എഴുന്നള്ളിപ്പ് തുടങ്ങും.മകരവിളക്...


