സേഫ് പദ്ധതിയിൽ ജില്ലയിൽ ഈ വർഷം ലക്ഷ്യം 625 വീടുകൾ
Perinthalmanna RadioDate: 06-11-2022മലപ്പുറം: പട്ടികജാതി വിഭാഗക്കാർക്ക് വീട് പൂർത്തിയാക്കാൻ പുതിയതായി ആരംഭിച്ച സേഫ് (സെക്യുർ അക്കൊമഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്‌മെന്റ്) പദ്ധതിയിൽ ജില്ലയിൽ ഈ വർഷം ലക്ഷ്യം 625 വീടുകൾ. സംസ്ഥാനത്ത് ആകെ 7,000 വീടുകളാണ്. ഒരുവീടിന് പരമാവധി രണ്ടു ലക്ഷം രൂപ വരെ ഗഡുക്കളായി സഹായംനൽകുന്ന പദ്ധതിയാണിത്. ഇതിലേക്ക് അർഹരെ കണ്ടെത്താൻ മാനദണ്ഡങ്ങളും പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചു.കുടുംബങ്ങൾക്ക് വാസയോഗ്യമായ വീട് എന്ന സ്വപ്‌നം സഫലമാക്കാനാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയിലേക്ക് നവംബർ 11 വരെ അപേക്ഷിക്കാം. മുൻപും സർക്കാർ ഇത്തരം പദ്ധതികൾ ആരംഭിച്ചിരുന്നെങ്കിലും വ്യവസ്ഥകൾ കർശനമായിരുന്നു. ഇവ ഉദാരമാക്കിയാണ് പുതിയ ഉത്തരവ് വന്നത്. സ്വാഭാവികമായും ധാരാളം അപേക്ഷകരുണ്ടാകുമെന്നിരിക്കേ വിവിധ ക്ലേശ ഘടകങ്ങൾക്ക് മാർക്കിട്ടാണ് ഉപഭോക്താക്കളെ തിരഞ്ഞെടുക്കുക.മേൽക്കൂര ന...

