Tag: Saji Cheriyan

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Kerala

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Perinthalmanna RadioDate: 04-01-2023തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് 6 മാസം മുൻപു രാജിവച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ചു നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ, സജി ചെറിയാന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.അതേസമയം, യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു. പ്രതിഷേധസൂചകമായി പ്രതിപക്ഷം കരിദിനം ആചരിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിലെ പാർട്ടി പരിപാടിയിൽ ഭരണഘടനയ്ക്കെതിരെ വിമർശനം നടത്തിയതിനാണ് സജി ചെറിയാന് രാജിവയ്ക്കേണ്ടിവന്നത്. പൊലീസ് റിപ്പോർട്ടും നിയമോപദേശവും അനുകൂലമായതിനെ തുടർന്ന് 182 ദിവസത്തിനുശേഷമാണ് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ചെങ്ങന്നൂരിൽനിന്നുള്ള ജനപ്രതിനിധിയാണ്.സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പ...