സന്തോഷ് ട്രോഫിയിൽ കേരളം സെമി കാണാതെ പുറത്ത്
Perinthalmanna RadioDate: 19-02-2023സന്തോഷ് ട്രോഫിയിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കേരളത്തെ സമനിലയില്‍ തളച്ചു. സെമി ബര്‍ത്ത് ഉറപ്പിക്കാന്‍ കേരളത്തിന് വിജയം അനിവാര്യമായിരുന്നു.മികച്ച മുന്നേറ്റങ്ങളുമായി കേരളം മത്സത്തിലുടനീളം കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോള്‍ മാത്രം കണ്ടെത്താനായില്ല. മത്സരത്തിൽ ഇരുപകുതികളിലുമായി നിരവധി സുവർണാവസരങ്ങളാണ് കേരളത്തിന് ലഭിച്ചത്.കളിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച കേരളം 24ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. വിശാഖ് മോഹനനാണ് കേരളത്തിനായി വലകുലുക്കിയത്. അബ്ദു റഹീമിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. എന്നാൽ 34ാം മിനിറ്റിൽ പഞ്ചാബ് തിരിച്ചടിച്ചു. രോഹിത് ഷെയ്ഖിന്റെ ബൂട്ടിൽ നിന്നാണ് പഞ്ചാബിന്റെ ഗോൾ പിറന്നത്.പിന്നീടങ്ങോട്ട് രണ്ടാം പകുതിയില്‍ വിജയഗോളിനായി കേരളം കിണഞ്ഞു പരിശ്രമിച്ചെങ്കില...



