സ്‌കൂള്‍ ബസ് എവിടെയെത്തി? സ്‌കൂള്‍ വിട്ട് കുട്ടികള്‍ പോന്നോ? അറിയാനുള്ള ആപ്പുമായി എം.വി.ഡി.
Perinthalmanna RadioDate: 29-05-2023'കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയോ' ജോലിക്കുപോകുന്ന അച്ഛനമ്മമാരുടെ പ്രധാന ആശങ്ക ഇതായിരിക്കും. സ്‌കൂള്‍ ബസ് കൃത്യസമയത്ത് വന്നുകാണില്ലേ... കുട്ടികള്‍ സുരക്ഷിതരല്ലേ... ഇതിനെല്ലാം പരിഹാരമായാണ് മോട്ടോര്‍വാഹന വകുപ്പ് 'വിദ്യാവാഹന്‍' എന്ന ആപ്പുമായി വന്നിട്ടുള്ളത്. ഈ അധ്യയനവര്‍ഷം മുതല്‍ ആപ്പിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള അവസാനഘട്ട നടപടികളിലാണ് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍.എല്ലാ സ്‌കൂള്‍ ബസുകളെയും ജി.പി.എസ്. സംവിധാനമുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ 'സുരക്ഷാമിത്ര' സോഫ്റ്റ് വേര്‍ മുഖാന്തരമാണ് ആപ്പിന്റെ പ്രവര്‍ത്തനം. സ്‌കൂള്‍ ബസില്‍ ജി.പി.എസ്. യന്ത്രങ്ങള്‍ ഘടിപ്പിക്കാന്‍ അധികൃതര്‍ക്ക് രണ്ടുവര്‍ഷം മുമ്പുതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഘടിപ്പിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയില്ല. സ്‌കൂള...





