സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസക് നിര്‍ബന്ധമാക്കി
Perinthalmanna RadioDate: 28-12-2022സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ മാസക് നിര്‍ബന്ധമായും ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാസ്കിന് പുറമേ എല്ലാവരും കൈയില്‍ സാനിറ്റൈസര്‍ കരുതണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.ഇത്തവണ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും 1000 രൂപയുടെ സ്കോളർഷിപ്പ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അടുത്ത തവണ തുക വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് സ്കൂൾ കലോത്സവത്തിന് തുടക്കമാവുക. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം എല്ലാ വേദികളില...

