ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ
Perinthalmanna RadioDate: 03-11-2022ഇങ്ങനെയെങ്കിൽ ഏറെ താമസിക്കാതെ, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കളകൾ പൂട്ടേണ്ടി വരുമെന്ന് സ്കൂൾ അധികൃതർ. ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലായിരിക്കുകയാണ്. ഇനിയും കടംവാങ്ങി പദ്ധതിയുമായി മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണെന്ന് മിക്ക സ്കൂൾ അധികൃതരും പറയുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ 3 മാസത്തെ ഫണ്ട് ഇനിയും ലഭിച്ചിട്ടില്ല. രണ്ടായിരവും അതിലധികവും കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ അധികൃതർക്ക് ഇതോടെ ലക്ഷങ്ങളുടെ കടബാധ്യതയാണ് വന്നിരിക്കുന്നത്.150 കുട്ടികൾ വരെ ഒരു കുട്ടിക്ക് 8 രൂപയാണ് ഉച്ചഭക്ഷണത്തിന് സർക്കാർ നൽകുന്നത്. 500 കുട്ടികൾ ആണെങ്കിൽ ഒരു കുട്ടിക്ക് 7 രൂപയും അതിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഒരു കുട്ടിക്ക് 6 രൂപയുമാണ് അനുവദിക്കുന്നത്. ഇതിൽ നിന്ന് ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം.ഉച...