സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റണമെന്ന് ശുപാർശ
Perinthalmanna RadioDate: 25-09-2023എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചു വർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപകർക്കു മാത്രമാണ് നിർബന്ധിത സ്ഥലം മാറ്റമുള്ളത്.ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും. എൽ.പി., യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടത്തുന്നത് പരിഗണിക്കണം.അധ്യാപക തസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവർഷംതന്നെ തസ്തികനിർണയംനടത്തി ഇംഗ്ലീഷ് അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ നിയമനംനടത്താനാണ് ശുപാർശ. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.കംപ്യൂട്ടർ, ഐ.ടി. പഠനത്തിന് സെക്കൻഡ...