Tag: schools in malappuram district

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി ജില്ലയിലെ 29 സ്‌കൂളുകൾ
Local

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി ജില്ലയിലെ 29 സ്‌കൂളുകൾ

Perinthalmanna RadioDate: 24-05-2023മലപ്പുറം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട്അനുബന്ധിച്ച് നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ 29 സ്‌കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്നലെ (മെയ് 23) രാവിലെ 11.30ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 29 സ്‌കൂളുകളിലായി 32 കെട്ടിടങ്ങളാണ് വിദ്യാർഥികൾക്കായി തുറന്നു കൊടുത്തത്. സംസ്ഥാനത്താകെ 97 വിദ്യാലയങ്ങൾ ഉദ്ഘാടനം ചെയ്തതിൽ 29ഉം മലപ്പുറത്താണ്. കിഫ്ബി, പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്. കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, ജി.എച്ച്.എസ് മുണ്ടേരി, ഐ.ജി.എം.ആർ.എച്ച്.എസ്.എസ് നിലമ്പൂർ, ജി.എം.യു.പി.എസ് മുണ്ടമ്പ്ര, ജി.എം.യു.പി.എസ് അരീക്കോ...