അഞ്ചാംപനിക്കൊപ്പം ഷിഗല്ലെയും; ജില്ലയില്‍ വീണ്ടും ആശങ്ക
Perinthalmanna RadioDate: 04-12-2022മലപ്പുറം: ഷിഗെല്ല ബാധിച്ച് പത്തുവയസ്സുകാരി മരണപ്പെട്ടത്തോടെ ജില്ലയില്‍ വീണ്ടും ആശങ്ക. അഞ്ചാംപനി ജില്ലയില്‍ വ്യാപിക്കുന്നതിനിടയില്‍ ഷിഗെല്ല ബാധിച്ച് കുട്ടി മരിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മൂന്നിയൂര്‍ കൊടിഞ്ഞിയിലുള്ള കുട്ടിയാണ് മരിച്ചത്.പനി, വയറിളക്കം, ഛര്‍ദി മുതലായ അസുഖത്തെത്തുടര്‍ന്ന് ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് രക്തസമ്മര്‍ദം കുറഞ്ഞ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ മറ്റൊരാള്‍ക്കും അസുഖത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞു.എന്താണ് ഷിഗെല്ലഷിഗെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്നറിയപ്പെടുന്നത്. ഇത് ഷിഗെല്ല ബാധയെന്ന് അറിയപ്പെടും. രോഗത്തിന്റെ പ്രധാന ലക്ഷണ...

