പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായിട്ട് നാളേക്ക് ഒരാണ്ട്
Perinthalmanna RadioDate: 05-03-2023മലപ്പുറം: രണ്ടു പതിറ്റാണ്ടോളം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെ ആത്മീയവും രാഷ്ട്രീയവുമായ പന്ഥാവിലൂടെ നയിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായിട്ട് തിങ്കളാഴ്ച ഒരാണ്ട്. മുസ്‌ലിംലീഗ് അതിന്റെ ജൈത്രയാത്രയുടെ 75 വർഷം പൂർത്തിയാക്കുമ്പോൾ അതിന് സാക്ഷിയവാൻ തങ്ങളില്ലെന്ന വേദന ഓരോ പ്രവർത്തകനും പങ്കുവെയ്ക്കുന്നു. അറബ് മാസപ്രകാരം കഴിഞ്ഞ മാസം 23-ന് ആയിരുന്നു ആ ദിനം. അന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ജ്യേഷ്ഠനെ അനുസ്മരിച്ച് സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിച്ച് പ്രാർഥന നടത്തുകയും ചെയ്തു.സംഘടന ഏറെ നിർണായകമായ ഘട്ടങ്ങളിലൂടെ കടന്നുപോയ രണ്ട് പതിറ്റാണ്ടുകാലമാണ് ഹൈദരലി തങ്ങൾ നേതൃസ്ഥാനത്തുണ്ടായത്. ജ്യേഷ്ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് 2009 ഓഗസ്റ്റിലാണ് അദ്ദേഹം സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഏ...

