ഒറ്റ ദിവസം വാർത്തയിൽ നിറഞ്ഞ് ചീരട്ടാമലയിലെ മിനി ഊട്ടി
Perinthalmanna RadioDate: 28-05-2023പെരിന്തൽമണ്ണ: ചീരട്ടാമലയിലെ നാട്ടുകാരുടെ പ്രിയപ്പെട്ട മിനി ഊട്ടി ഇന്നലെ വാർത്തായായത് പൊലീസിന്റെ നടപടിയിലൂടെ. രാവിലെ പതിനൊന്നരയോടെ 2 പൊലീസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾതന്നെ നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഒന്നരയോടെയാണ് ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, ഡിവൈഎസ്‌പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാഹനങ്ങളിലായി വലിയ പൊലീസ് സംഘം പ്രതികളുമായി തെളിവെടുപ്പിന് സ്ഥലത്തെത്തിയത്. ആളു കൂടാതിരിക്കാൻ തെളിവെടുപ്പിന്റെ കൃത്യമായ സ്ഥലം മുൻകൂട്ടി പറയാതെയാണ് പൊലീസ് സംഘം എത്തിയത്.എന്നാൽ ആദ്യമായാണ് ചീരട്ടാമലയിലേക്ക് ഇത്രയും വലിയ പൊലീസ് സന്നാഹം എത്തുന്നത്. നിമിഷങ്ങൾക്കകം നാട്ടുകാർ തടിച്ചു കൂടി. പിന്നീടാണ് സിദ്ദീഖ് കൊലപാതക കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചതാണെന്ന് വ്യക്തമായത്. കോഴിക്കോട്ടെ ഹോട്ടലുടമയെ ലോഡ്‌ജ് മുറിയിൽ അരുംകൊല നടത്തിയ സംഭവത്തിലെ തെളിവ...




