എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം
Perinthalmanna RadioDate: 19-05-2023ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 417864 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.70 % ആണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയ ശതമാനം. 68604 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കി. 99.26 ശതമാനം ആയിരുന്നു കഴിഞ്ഞ തവണ. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയിലാണ്. കുറവ് വയനാട്ടിലാണ്. കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4856 വിദ്യാർത്ഥികൾ്ക്കാണ് മലപ്പുറം ജില്ലയില്‍ നിന്നും എ പ്ലസ് കരസ്ഥമാക്കിയത്.https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേ...