എസ്എസ്എൽസി പരീക്ഷ എഴുതാൻ ജില്ലയിൽ 77,972 വിദ്യാർഥികൾ
Perinthalmanna RadioDate: 09-03-2023മലപ്പുറം: എസ്എസ്എൽസി പരീക്ഷ എഴുതാൻ 77,972 വിദ്യാർഥികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക്. 295 കേന്ദ്രങ്ങളിലായി 39,650 ആൺകുട്ടികളും 38,322 പെൺ കുട്ടികളുമാണു പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ 27,927 പേരും എയ്ഡഡിൽ 43,590 പേരും അൺ എയ്ഡഡിൽ 6,455 പേരും പരീക്ഷ എഴുതും. 295 പരീക്ഷാ കേന്ദ്രങ്ങളിൽ 106 സർക്കാർ, 85 എയ്ഡഡ്, 104 അൺ എയ്ഡഡ് സ്കൂളുകളാണ്. വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണു കൂടുതൽ പേർ പരീക്ഷ എഴുതുന്നത്; 27,299 (ആൺ– 13,879, പെൺ–13,420).മറ്റു വിദ്യാഭ്യാസ ജില്ലകൾ: തിരൂരങ്ങാടി– 19,121 (ആൺ: 9756, പെൺ–9365), വണ്ടൂർ– 15,801 (ആൺ– 8,004, പെൺ–7,797), തിരൂർ– 15,751 (ആൺ: 8011, പെൺ: 7740) പേരും പരീക്ഷ എഴുതും.പരീക്ഷാ ചുമതലകൾക്കായി ജില്ലയിൽ 295 ചീഫ് സൂപ്രണ്ടുമാരെയും 5,434 ഇൻവിജിലേറ്റർമാരെയും 230 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ചോദ്യപ്പേപ്പറു...