ക്രഷറുകളും ക്വാറികളും 30 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും
Perinthalmanna RadioDate: 28-01-2023ഉദ്യോഗസ്ഥ പീഡനം ആരോപിച്ച് കേരളത്തിലെ ക്രഷറുകളും ക്വാറികളും ഈ മാസം 30 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ആലുവയിൽ ചേർന്ന ക്രഷർ - ക്വാറി കോ ഓഡിനേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ക്രഷർ - ക്വാറി, മണ്ണ് ഉൽപന്നങ്ങൾ കയറ്റുന്ന ടിപ്പർ, ടോറസ് വാഹനങ്ങൾക്ക് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിങ് ജിയോളജി, വിജിലൻസ് വകുപ്പുകൾ അമിത പിഴയടക്കുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിന് എതിരെ എറണാകുളം ജില്ലയിൽ അനിശ്ചിതകാല സമരം നടക്കുന്നുണ്ട്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനമൊട്ടാകെ അടച്ചിടൽ സമരത്തിന് തീരുമാനിച്ചത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ...

