Tag: Students

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര; കണ്‍സഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി
Local

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര; കണ്‍സഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി

Perinthalmanna RadioDate: 07-06-2023മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക്  കണ്‍സഷന്‍ നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍ എഡിഎം എന്‍എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളില്‍ നിന്നും അധിക തുക ഈടാക്കാന്‍ പാടില്ല. അധിക തുക ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. വെക്കേഷന്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ നല്‍കണം. നിലവിലെ നിയമപ്രകാരം സ്റ്റുഡന്‍സ് കണ്‍സഷന്‍ ലഭിക്കുന്നതിന് പ്രായ പരിധിയില്ലെന്ന്  സിവിഎം ഷരീഫ് യോഗത്തില്‍ അറിയിച്ചു. കണ്‍സഷന്‍ കാര്‍ഡിന്റെ ദുരുപയോഗം തടയാന്‍ പ്രാദേശിക തലത്തില്‍ ബസ് ഉടമകളുടെയും വിദ്യാഭ്യാസ സ്ഥാപങ്ങളു...
വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു
Local

വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു

Perinthalmanna RadioDate: 15-05-2023പെരിന്തൽമണ്ണ:നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എൻഎംഎംഎസ്, മാത് സ് ടാലന്റ് സേർച് പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസിൽ നടന്ന അനുമോദന ചടങ്ങ് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്.അബ്ദുൽ സലാം ആധ്യക്ഷ്യം വഹിച്ചു. നബീൽ വട്ടപ്പറമ്പ് സെമിനാർ നയിച്ചു. ഇർഷാദ് അലി, അനുപമ, എൻ.എം.ഫസൽ വാരീസ്, സാബിർ കാളികാവ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കുള്ള ഉപഹാരം എംഎൽഎ സമ്മാനിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാ...