Tag: Subi Suresh

നടി സുബി സുരേഷ് അന്തരിച്ചു
Kerala

നടി സുബി സുരേഷ് അന്തരിച്ചു

Perinthalmanna RadioDate: 22-02-2023സിനിമ -സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു.41 വയസായിരുന്നു. കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബിയുടെ ജനനം. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ്.പ്പൂണിത്തുറ സർക്കാർ സ്കൂളിലും, എറണാകുളം സെന്‍റ്.തെരേസാസിലുമായിരുന്നു സ്കൂൾ-കോളജ് വിദ്യാഭ്യാസം.സ്കൂൾ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാൻ തുടങ്ങി. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ...