Tag: supplyco

സപ്ലൈകോയുടെ അരിവണ്ടി ഇന്നും നാളെയും പെരിന്തൽമണ്ണ താലൂക്കില്‍
Local

സപ്ലൈകോയുടെ അരിവണ്ടി ഇന്നും നാളെയും പെരിന്തൽമണ്ണ താലൂക്കില്‍

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: പൊതു വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനയും ദൗർലഭ്യവും പിടിച്ചു നിർത്തുന്നതിനായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പന ശാലകൾ (മൊബൈൽ മാവേലി) 'അരിവണ്ടി' എന്ന പേരിൽ പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെത്തും. ഒരു റേഷൻ കാർഡിൽ പരമാവധി പത്തു കിലോഗ്രാം അരി ലഭിക്കുമെന്ന് സപ്ലൈകോ പെരിന്തൽമണ്ണ ഡിപ്പോ മാനേജർ ശിവദാസ് പിലാപ്പറമ്പിൽ അറിയിച്ചു.വെള്ളിയാഴ്ച അരിവണ്ടിയെത്തുന്ന പഞ്ചായത്ത്-സ്ഥലം- സമയം: കുറുവ-ചേണ്ടി ടൗൺ-11.00, പുലാമന്തോൾ-വളപുരം-12.00, ഏലംകുളം-മുതുകുർശി-2.00, ആലിപ്പറമ്പ്-വാഴേങ്കട(നരസിംഹമൂർത്തി ക്ഷേത്ര കവാടത്തിന് സമീപം)-5.00.ശനിയാഴ്ച: താഴേക്കോട്-അരക്കുപറമ്പ്(27 നമ്പർ റേഷൻകട പരിസരം)-10.00, കീഴാറ്റൂർ-കീഴാറ്റൂർ(പൂന്താനം സ്മാരക വായനശാലയ്ക്ക് സമീപം)-12.00, മേലാറ്റൂർ-മേലാറ്റൂർ ടൗൺ-2.00, എടപ്പറ്റ-ആഞ്ഞിലങ്ങാടി-4.00. ...
ആനമങ്ങാട് സപ്ലൈകോ സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു
Local

ആനമങ്ങാട് സപ്ലൈകോ സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 29-10-2022ആലിപ്പറമ്പ്: ആനമങ്ങാട്ടെ മാവേലി സ്റ്റോർ സൂപ്പർ സ്റ്റോർ പദവിയിലേക്ക് ഉയർത്തി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരഞ്ഞെടുക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ഓൺലൈനിൽ സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്തു.നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സൽ ആദ്യവിൽപ്പന നടത്തി. വൈസ് പ്രസിഡന്റ് കെ. ഷീജ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ, വാർഡംഗങ്ങളായ സി. ബാലസുബ്രഹ്മണ്യൻ, ലീന ശാന്തിനി, സപ്ലൈകോ ചെയർമാൻ ഡോ. സഞ്ജീബ് കുമാർ പഡ്‌ജോഷി, മേഖലാ മാനേജർ എം.വി. ശിവകാമിയമ്മാൾ തുടങ്ങിയവർ പ്രസംഗിച്ചു. ...
ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്; 1600 ഔട്ട്ലെറ്റുകളും അടച്ചിടും
Kerala

ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്; 1600 ഔട്ട്ലെറ്റുകളും അടച്ചിടും

Perinthalmanna RadioDate: 20-10-2022കൊച്ചി; ഇന്നും നാളെയും സപ്ലൈകോ പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കാൻ ആവശ്യപ്പെട്ട് ജീവനക്കാരാണ് സമരം നടത്തുന്നത്. ഭരണ- പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്. രണ്ടുദിവസം സപ്ലൈകോയുടെ 1600 ഔട്ട്‌ലെറ്റുകൾ അടഞ്ഞുകിടക്കും.സിഐടിയു, ഐഎൻടിയുസി, എസ്ടിയു, കെടിയുസി എന്നീ ട്രേഡ് യൂണിയനുകളാണ് സമരരംഗത്തുള്ളത്. ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ നിവേദനങ്ങൾ നൽകിയെങ്കിലും ചർച്ചയ്ക്കുവിളിക്കാനോ, വിഷയങ്ങൾ പരിഹരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് സംയുക്തസമരസമിതി ജനറൽകൺവീനർ എൻ.എ. മണി പറഞ്ഞു.സപ്ലൈകോയിലെ സ്ഥിരം, താത്കാലിക-കരാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം മൂന്നരവർഷമായിട്ടും നടപ്പായിട്ടില്ല. സപ്ലൈകോയിൽ 1055 ഡെപ്യൂട്ടേഷൻ ജീവനക്കാരും 2446 സ്ഥിരജീവനക്കാരും എണ്ണായിരത്തോളം താത്കാലിക-കരാർജീവനക്കാരുമാണു...