Tag: Swalath Nagar

ഇരുപത്തിയേഴാം രാവിൽ സ്വലാത്ത് നഗർ വിശ്വാസികളുടെ പാൽക്കടലായി
Local

ഇരുപത്തിയേഴാം രാവിൽ സ്വലാത്ത് നഗർ വിശ്വാസികളുടെ പാൽക്കടലായി

Perinthalmanna RadioDate: 18-04-2023മലപ്പുറം: ഇരുപത്തിയേഴാം രാവിൽ സ്വലാത്ത് നഗർ വിശ്വാസികളുടെ പാൽക്കടലായി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങളാണ് മഅദിനിന്റെ മൈതാനത്തിൽ പ്രാർഥനക്കെത്തിയത്. മാസംതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാർഷികംകൂടിയാണിത്.പുലർച്ചെ മുതൽതന്നെ വിശ്വാസികൾ ചെറുസംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. വൈകുന്നേരത്തോടെ പ്രധാന മൈതാനവും മഅദിൻ ഗ്രാന്റ് മസ്ജിദും നിറഞ്ഞു. ഉച്ചയ്ക്ക് മുതൽ നടന്ന അസ്മാഉൽ ബദ്രിയ്യീൻ മജ്‌ലിസോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പതിനായിരങ്ങൾ സംബന്ധിച്ച മെഗാ ഇഫ്താർ നടന്നു. പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലുമായി നമസ്‌കാരങ്ങൾ നടന്നു.രാത്രി ഒമ്പതിന് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭപ്രാർഥനയോടെ സമാപന പരിപാടികൾക്ക് തുടക്കമായി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മഅദിൻ അക്ക...