Tag: SYS PERINTHAMANNA

എസ് വൈ എസ് പെരിന്തൽമണ്ണ സോൺ യൂത്ത് പാർലമെന്റ് സമാപിച്ചു
Local

എസ് വൈ എസ് പെരിന്തൽമണ്ണ സോൺ യൂത്ത് പാർലമെന്റ് സമാപിച്ചു

Perinthalmanna RadioDate: 16-02-2023പെരിന്തൽമണ്ണ: "സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം" എന്ന ശീർഷകത്തിൽ എസ് വൈ എസ് പെരിന്തൽമണ്ണ സോൺ യൂത്ത് പാർലമെന്റ് ആനമങ്ങാട് സമാപിച്ചു.രാവിലെ 9ന് ആരംഭിച്ച യൂത്ത് പാർലമെന്റ് പൊതു സമൂഹത്തിൽ പ്രസ്ഥാനത്തിൻറെ നിലപാടുകളും ആശയങ്ങളും വ്യക്തമാക്കുന്ന 10 സെഷനുകളിലായി 20 അവതരണങ്ങൾ നടന്നു. സോൺ പ്രസിഡന്റ് ജഅ്ഫർ അഹ്സനിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, ആദർശം, ആത്മീയത, കൃഷി, തൊഴിൽ, സംരഭകത്വം തുടങ്ങിയ വിഷയങ്ങളിലായി സെമിനാർ, സിമ്പോസിയം, ചർച്ചകൾ, സംവാദങ്ങൾ നടന്നു. അലി ബാഖവി ആറ്റുപുറം, ഇബ്രാഹിം ബാഖവി മേൽമുറി, റഹ്മത്തുള്ള സഖാഫി എളമരം, എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സി കെ എം  ഫാറൂഖ് പള്ളിക്കൽ, അബ്ദുസമദ് യൂണിവേഴ്സിറ്റി, മുസ്ഥഫ മാസ്റ്റർ എടപ്പറ്റ, ...