Tag: T20 World Cup 2022

ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്
Sports

ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്

Perinthalmanna RadioDate: 10-11-2022ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ല്‍സ് (86), ജോസ് ബട്‌ലര്‍ (80) പുറത്താവാതെ നിന്നു. നേരത്തെ, വിരാട് കോലി (50), ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും.പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റണ്‍സാണ് അടിച്ചെടുത്തത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളര്‍...
ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യ-പാക് ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം
Sports

ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യ-പാക് ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ഇന്ന്Perinthalmanna RadioDate: 10-11-2022ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ വരുമോയെന്ന് ഇന്നറിയാം. ഇന്ത്യ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും. അഡ്‌ലെയ്‌ഡ് ഓവലില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുമാണ് നയിക്കുന്നത്. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ഇന്നലെ ഫൈനലില്‍ ഇടംപിടിച്ചിരുന്നു.കളിയിലും തീരുമാനങ്ങളിലും ടീം ഇന്ത്യക്ക് പിഴയ്ക്കരുത്. കൈവിട്ടുപോയാൽ തിരിച്ചുവരവിന് അവസരമില്ലാത്ത നോക്കൗട്ട് റൗണ്ടാണ്. ഒറ്റജയമകലെ ഇന്ത്യയെ കാത്തിരിക്കുന്നത് പാകിസ്ഥാനെതിരായ കിരീടപ്പോരാട്ടം. രോഹിത് ശര്‍മ്മയ്ക്കും കെ എല്‍ രാഹുലിനും വിരാട് കോലിക്കും ഹാർ‍ദിക് പാണ്ഡ്യക്കുമൊപ്പം സൂര്യകുമാര്‍ യാദവിന്‍റെ 360 ഡിഗ്രി ഷോട്ടുകൾ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിരയിൽ ഇന്ത്യൻ ...
കലാശപ്പോരിന് പാകിസ്ഥാന്‍; ആദ്യസെമിയില്‍ കീവീസിനെ തകര്‍ത്ത് ബാബറും സംഘവും
Sports

കലാശപ്പോരിന് പാകിസ്ഥാന്‍; ആദ്യസെമിയില്‍ കീവീസിനെ തകര്‍ത്ത് ബാബറും സംഘവും

സിഡ്‌നി: പാകിസ്ഥാന്‍ ട്വന്റി- 20 ലോകകപ്പ് ഫൈനലില്‍ കടന്നു. അര്‍ധസെഞ്ച്വറി നേടിയ നായകന്‍ ബാബര്‍ അസമിന്റെയും ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് പാക് പട ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ന്യൂസിലന്റ് മുന്നോട്ടുവെച്ച 153 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ മൂന്ന്  വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യം കണ്ടത്. മോശം ഫോമിന്റെ പേരില്‍ ഏറെ പഴി കേട്ട ബാബര്‍ അസമിനൊപ്പം പാകിസ്ഥാന്റെ മുന്‍നിരയും സെമിയില്‍ ക്ലിക്കായി. ഇതോടെ അനായാസമായിട്ടായിരുന്നു പാക് വിജയം. ബാബര്‍ അസം 42 പന്തില്‍ 53 റണ്‍സെടുത്ത് പുറത്തായി. ഏഴു ബൗണ്ടറികളടങ്ങുന്നതാണ് ബാബറിന്റെ ഇന്നിംഗ്‌സ്. മുഹമ്മദ് റിസ് വാന്‍ 57 റണ്‍സെടുത്തു പുറത്തായി. മുഹമ്മദ് ഹാരിസ് 30 റണ്‍സെടുത്തു.ആദ്യം ബാറ്റുചെയ്ത ന്യൂസിലന്റ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 35 പന്തില്‍ അര്‍ധസെഞ്ച്വറി നേ...
ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ സ്വപ്ന ഫൈനൽ പ്രതീക്ഷിച്ച് ആരാധകർ
Sports

ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ സ്വപ്ന ഫൈനൽ പ്രതീക്ഷിച്ച് ആരാധകർ

Perinthalmanna RadioDate: 06-11-2022മെൽബൺ: സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ ജയത്തോടെ ട്വന്റി 20 ലോകകപ്പിന്റെ സെമി ലൈനപ്പായി. വ്യാഴാഴ്ച അഡലൈഡിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ബുധനാഴ്ച സിഡ്‌നിയിൽ നടക്കുന്ന ആദ്യ സെമിയിൽ പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടും.ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു കളിയിൽ നാലു ജയവും ഒരു തോൽവിയും സഹിതം എട്ട് പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്. അഞ്ചു കളിയിൽ മൂന്നു ജയവും രണ്ടു തോൽവിയുമായി ആറ് പോയന്റോടെ പാകിസ്താൻ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തി. നെതർലാൻഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതാണ് പാകിസ്താന് അവസാന നാലിലേക്ക് വഴിതുറന്നത്.ഗ്രൂപ്പ് ഒന്നിൽ അഞ്ചു കളിയിൽ മൂന്നു ജയവും ഒരു തോൽവിയുമായി ഏഴ് പോയന്റ് വീതം നേടിയാണ് ന്യൂസിലാൻഡും ഇംഗ്ലണ്ടും സെമിയിലെത്തിയത്. റൺറേറ്റിന്റെ മുൻതൂക്കത്തിലാണ് ന്യൂസിലാൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായത...
ബംഗ്ലാദേശിനെ വീഴ്ത്തി ആവേശ ജയം; ട്വന്‍റി-20 ലോകകപ്പില്‍ സെമി സാധ്യത സജീവമാക്കി ഇന്ത്യ
Sports

ബംഗ്ലാദേശിനെ വീഴ്ത്തി ആവേശ ജയം; ട്വന്‍റി-20 ലോകകപ്പില്‍ സെമി സാധ്യത സജീവമാക്കി ഇന്ത്യ

ട്വന്‍റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെ 5 റൺസിന് തോൽപ്പിച്ച് സെമി സാധ്യത സജീവമാക്കി ഇന്ത്യ.മഴ തടസപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. ജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി. ഗ്രൂപിൽ ആറു പോയന്‍റുമായി ഒന്നാമതാണ്.മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ ബംഗ്ലാദേശ് പവർപ്ലേ പവറാക്കി. എട്ടാം ഓവറിലെ രണ്ടാം പന്തില്‍ കെ എല്‍ രാഹുലിന്‍റെ നേരിട്ടുള്ള ത്രോ ലിറ്റണെ പുറത്താക്കുമ്പോള്‍ ടീം സ്കോർ 68ലെത്തി. ലിറ്റണ്‍ 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 60 റണ്‍സ് നേടി. സഹ ഓപ്പണർ നജ്മുല്‍ ഹൊസൈന്‍ ഷാന്‍റോയെ 10-ാം...
സിനിമയെ വെല്ലുന്ന ത്രില്ലര്‍!<br>ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം
Sports

സിനിമയെ വെല്ലുന്ന ത്രില്ലര്‍!
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

Perinthalmanna RadioDate: 23-10-2022ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ്അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി.ഷഹീന്‍ അ...