Tag: Tanker Lorry Accidents

ക്രെയിനിന്റെ കൊളുത്തിൽ കുടുങ്ങി ടാങ്കർ ലോറി കടവരാന്തയിലേക്ക് ഇടിച്ചുകയറി
Local

ക്രെയിനിന്റെ കൊളുത്തിൽ കുടുങ്ങി ടാങ്കർ ലോറി കടവരാന്തയിലേക്ക് ഇടിച്ചുകയറി

Perinthalmanna RadioDate: 12-05-2023പെരിന്തൽമണ്ണ: കോഴിക്കോട് റോഡിൽ ദേശീയ പാതയിലേക്ക്‌ ഇറങ്ങി വരികയായിരുന്ന ക്രെയിനിന്റെ കൊളുത്തിൽ കുടുങ്ങി നിയന്ത്രണം വിട്ട വാതക ടാങ്കർലോറി കട വരാന്തയിലേക്ക് ഇടിച്ചു കയറി. വാതകം നിറച്ച ടാങ്കറിൽ ചോർച്ചയില്ലാത്തത് വലിയ അപകടം ഒഴിവാക്കി. ടാങ്കർ അപകടത്തിൽപ്പെട്ടതിന് മീറ്ററുകൾക്കപ്പുറം പെട്രോൾ പമ്പും ഉണ്ട്. വ്യാഴാഴ്ച രാത്രി 10.15-ഓടെ ഹനഫി പള്ളിക്കു സമീപം ആമിന ആശുപത്രി റോഡ് തുടങ്ങുന്നിടത്താണ് അപകടം.ആമിന ആശുപത്രി റോഡിൽനിന്ന് ദേശീയപാതയിലേക്ക് വരികയായിരുന്നു ക്രെയിൻ. കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ടാങ്കർ. ക്രെയിനിന്റെ കൊളുത്ത് ടാങ്കർലോറിയുടെ ക്യാബിനിൽ കുടുങ്ങിയതോടെ നിയന്ത്രണം വിട്ട് കടയുടെ വരാന്തയിലേക്ക് കയറി നിൽക്കുകയായിരുന്നു. ലോറി വലിച്ചു കൊണ്ടുപോയതോടെ ക്രെയിൻ ആമിന ആശുപത്രി റോഡിന് കുറുകെയായി മറിഞ്ഞു. ആർക്കും പരിക്കില്ല. ...