Tag: Teak Museum

സന്ദർശകരുടെ എണ്ണം റെക്കോർഡ്; തേക്ക് മ്യൂസിയത്തിലേക്ക് സന്ദർശക പ്രവാഹം
Local

സന്ദർശകരുടെ എണ്ണം റെക്കോർഡ്; തേക്ക് മ്യൂസിയത്തിലേക്ക് സന്ദർശക പ്രവാഹം

Perinthalmanna RadioDate: 16-03-2023നിലമ്പൂർ ∙ കരിമ്പുഴ തേക്ക് മ്യൂസിയം ഒരു വർഷത്തിനിടെ സന്ദർശിച്ചത് 3,74,000 പേർ. ഫെബ്രുവരി 28 വരെയുള്ള കണക്കാണ്. 1995ൽ മ്യൂസിയം തുടങ്ങിയ ശേഷം ഇത് സർവകാല റെക്കോർഡ് ആണെന്ന് ചുമതല വഹിക്കുന്ന സയന്റിസ്റ്റ് ഇൻചാർജ് ഡോ. ജി.ഇ.മല്ലികാർജുൻ സ്വാമി പറഞ്ഞു.തേക്ക് സംബന്ധിച്ച് സർവ കാര്യങ്ങളിലും അറിവു പകരുന്ന കേന്ദ്രം ആണ് കെഎൻജി പാതയോരത്തെ മ്യൂസിയം.ലോകത്ത് മനുഷ്യൻ ആദ്യമായി നട്ടുവളർത്തിയ നിലമ്പൂർ തേക്ക് തോട്ടത്തിന്റെ ചരിത്രം ആണ് മ്യൂസിയം അനാവരണം ചെയ്യുന്നത്. മരത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, കീടബാധ, ഉരുപ്പടിയാക്കുന്നത്, ഉപയാേഗം തുടങ്ങി തേക്ക് സംബന്ധിച്ച സർവ വിവരങ്ങളും ചുറ്റിനടന്ന് കണ്ട് മനസ്സിലാക്കാം.മ്യൂസിയത്തോട് ചേർന്ന് 15 ഹെക്ടറിൽ ഒരുക്കിയ ജൈവ വൈവിധ്യാ ഉദ്യാനം, ശലഭാേദ്യാനം, ഓർക്കിഡ് ഗാർഡൻ, ഔഷധ സസ്യാേദ്യാനം, നക്ഷത്ര വനം, ബാംബു ഹൗസ്, ജലസസ്യ ശേഖരം തുട...