Tag: Thamarassery Churam

താമരശ്ശേരി ചുരത്തിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം
Kerala

താമരശ്ശേരി ചുരത്തിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 05-04-2023താമരശ്ശേരി ചുരത്തിലെ കുരുക്ക് നിയന്ത്രിക്കുന്നതിനായി ഗതാഗത നിയന്ത്രണം അഞ്ചു മുതൽ പ്രാബല്യത്തിൽ വരും. ശനി, ഞായർ ഉൾപ്പെടെയുള്ള പൊതുഒഴിവ് ദിവസങ്ങളിലും രണ്ടാം ശനിയോട് ചേർന്നുവരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നുമുതൽ രാത്രി ഒൻപതുവരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ആറു ചക്രത്തിൽ കൂടുതലുള്ള ടിപ്പറുകൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കളക്ടർ എ. ഗീത അറിയിച്ചു.തിങ്കളാഴ്ചകളിൽ രാവിലെ ആറുമുതൽ ഒമ്പതുവരെയും നിയന്ത്രണമുണ്ടാകും. അപകടങ്ങൾ, വാഹനത്തകരാറുകൾ എന്നിവ അടിയന്തരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി വിദഗ്ധരെയും അടിയന്തര ഉപകരണങ്ങളുടെ ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തി എമർജൻസി സെന്റർ സംവിധാനവും ഏർപ്പെടുത്തും. ചുരത്തിൽ വാഹന പാർക്കിങ് അനുവദിക്കില്ല...............
താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം
Kerala, Local

താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 01-04-2023താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ അഞ്ച് മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതൽ രാത്രി ഒൻപത് മണി വരെ ഭാരം കൂടിയ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല. ഉത്സവ ആഘോഷങ്ങൾ, സ്‌കൂൾ അവധിക്കാലം തുടങ്ങി പൊതു അവധികൾ മുന്നിൽ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്കരമാകുന്നത് തടയാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.  ചുരത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി എമർജൻസി സെന്റർ സംവിധാനം പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കാനും തീരുമാനമായി. ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. യാത്...
വയനാട് ചുരത്തില്‍ ഇന്ന് മുതൽ ചരക്ക് വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം
Kerala

വയനാട് ചുരത്തില്‍ ഇന്ന് മുതൽ ചരക്ക് വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 11-03-2023വയനാട് ചുരത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി മാർച്ച് 11 മുതൽ എല്ലാ വിശേഷ ദിവസങ്ങളിലും, ശനി, ഞായര്‍ ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ രാത്രി 9 മണി വരെയും, തിങ്കളാഴ്ച ദിവസങ്ങളിൽ രാവിലെ 7 മണി മുതല്‍ രാവിലെ 9 മണി വരെയും വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ചുരം വഴി കടന്നു പോകുന്ന മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും, നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്ന ടിപ്പര്‍, ടോറസ് എന്നിവയ്ക്കുമാണ് നിയന്ത്രണം ബാധകമാവുക. കോഴിക്കോട്, വയനാട് കളക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. നിയന്ത്രണം സംബന്ധിച്ച് ലോറി, ടിപ്പര്‍, മള്‍ട്ടി ആക്‌സില്‍ അസോസിയേഷനുകൾക്ക് കല്‍പ്പറ്റ ട്രാഫിക് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നല്‍കി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സ...
താമരശ്ശേരി ചുരം റോപ്‌വേ; 2025ൽ യാഥാർഥ്യമാവും
Kerala

താമരശ്ശേരി ചുരം റോപ്‌വേ; 2025ൽ യാഥാർഥ്യമാവും

Perinthalmanna RadioDate: 09-02-2023താമരശ്ശേരി ചുരത്തിലെ കുരുക്കിന് ബദലായി ലക്കിടിയിൽ നിന്ന് അടിവാരം വരെയുള്ള റോപ്‌വേ 2025ൽ യാഥാർഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അത് ലക്ഷ്യം വെച്ചുള്ള പദ്ധതി ആസൂത്രണം ചെയ്യാനാണ് ആലോചിക്കുന്നതെന്ന് തിരുവനന്തപുരത്തു ചേർന്ന എം.എൽ.എ.മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു. പദ്ധതിക്ക് വേഗം കൂട്ടുന്നതിന് വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഉടൻ യോഗം വിളിക്കാനും തീരുമാനമായി. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേൺ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അടിവാരത്തു നിന്ന് ലക്കിടിവരെ 3.7 കിലോമീറ്റർ നീളത്തിൽ റോപ്‌വേ നിർമിക്കുക. 40 കേബിൾ കാറുകളാണുണ്ടാവുക. 150 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതിക്കായി അടിവാരത്ത് പത്തേക്കർ ഭൂമിയും ലക്കിടിയ...
താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചു
Kerala

താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചു

Perinthalmanna RadioDate: 02-02-2023താമരശ്ശേരി ചുരത്തിൽ നിർത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾക്ക് യൂസർഫീസ് ഏർപ്പെടുത്തിയ നടപടി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പിൻവലിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടർന്നാണ് നടപടി.യൂസർഫീസ് ഈടാക്കുന്ന നടപടി നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ തീരുമാനത്തിൽനിന്ന് പിൻമാറണമെന്ന് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് (ദേശീയപാത വിഭാഗം)എക്സിക്യുട്ടീവ് എൻജിനിയർ കെ. വിനയരാജ് എന്നിവർ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.തുടർന്നാണ് വ്യൂപോയന്റുകൾ ഉൾപ്പെടെ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന ഭാഗങ്ങളിൽ വാഹനമൊന്നിന് ഇരുപതുരൂപ ഈടാക്കുന്ന നടപടി നിർത്തിയത്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------------------------...
താമരശ്ശേരി ചുരത്തില്‍ ഇനി മുതല്‍ സഞ്ചാരികളില്‍ നിന്ന് യൂസര്‍ഫീ ഈടാക്കും; വാഹനമൊന്നിന് 20 രൂപ
Kerala

താമരശ്ശേരി ചുരത്തില്‍ ഇനി മുതല്‍ സഞ്ചാരികളില്‍ നിന്ന് യൂസര്‍ഫീ ഈടാക്കും; വാഹനമൊന്നിന് 20 രൂപ

Perinthalmanna RadioDate: 31-01-2023താമരശ്ശേരി ചുരത്തെ മാലിന്യ മുക്തമാക്കാനുള്ള 'അഴകോടെ ചുരം' കാമ്പയിനിന്റെ ഭാഗമായി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്. ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍ നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാന്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.ഇതിനായി വ്യൂ പോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിത കര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിത കര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12-ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരം മാലിന്യ നിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര...
താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണി മുതൽ ഗതാഗത നിയന്ത്രണം
Kerala, Local

താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണി മുതൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 22-12-2022താമരശേരി ചുരം വഴി ഇന്ന് രാത്രി എട്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കർണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകൾക്ക് ചുരം വഴി കടന്നു പോകാൻ അനുവാദം നൽകിയതിനാലാണ് മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാത്രി 11 മണിക്കും രാവിലെ അഞ്ചു മണിക്കും ഇടയിലാണ് ട്രക്കിന് വേണ്ടി ചുരം പൂർണമായി ഒഴിച്ചിടുന്നത്.പൊതു ജനങ്ങൾ ഈ സമയം ഇതുവഴിയുള്ള യാത്രക്ക് ബദൽ മാർഗം ഉപയോഗിക്കണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. കർണാടകയിലെ നഞ്ചങ്കോടുള്ള ഫാക്‌ടറിയിലേക്കുള്ള മെഷീനുകളുമായി എത്തിയ രണ്ടു ട്രെയ്‌ലറുകളാണ് ഇന്ന് ചുരം വഴി യാത്ര തുടങ്ങുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്.ചുരം കയറിയാൽ ഗതാഗതം പൂർണമായി തടസപ്പെടുമെന്നതിനാലാണ് നേരത്തെ അനുമതി നൽകാതിരുന്നത്. ട്രെയ്‌ലറുകൾ രണ്ടര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുകയ...
താമരശ്ശേരി ചുരത്തില്‍ നാളെ രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം
Kerala, Local

താമരശ്ശേരി ചുരത്തില്‍ നാളെ രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 21-12-2022താമരശ്ശേരി: വ്യാഴാഴ്ച രാത്രി 11 മുതല്‍ അടിവാരം മുതല്‍ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് കളക്ടര്‍ അറിയിച്ചു. മൈസൂരു നഞ്ചന്‍ഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായി പോകുന്ന ട്രെയിലറുകള്‍ കടന്നു പോകുന്നതിനായാണ് മറ്റ് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്. 22-ന് രാത്രി യാത്രയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.സെപ്റ്റംബര്‍ പത്തിനെത്തിയ ലോറികള്‍ മൂന്നു മാസത്തിലേറെയായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കയാണ്. ചുരംവഴി പോകുന്നത് ഗതാഗതതടസ്സമുണ്ടാക്കുമെന്നുകണ്ടെത്തി ജില്ലാ ഭരണകൂടം ഇവയുടെ യാത്ര തടയുകയായിരുന്നു. ചര്‍ച്ചകള്‍ക്കുശേഷമാണ് ഇപ്പോള്‍ യാത്രാനുമതി നല്‍കിയത്.ജില്ലാഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം, 20...