Tag: Thannerpanthal

വേനൽചൂടിൽ ആശ്വാസമാവാൻ തണ്ണീർപന്തൽ പദ്ധതിയുമായി സർക്കാർ
Kerala

വേനൽചൂടിൽ ആശ്വാസമാവാൻ തണ്ണീർപന്തൽ പദ്ധതിയുമായി സർക്കാർ

Perinthalmanna RadioDate: 11-03-2023സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുമെന്നും മെയ് മാസം വരെ ഇവ നിലനിർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭാരം, തണുത്ത വെള്ളം, ഓ.ആർ.എസ് എന്നിവ തണ്ണീർ പന്തലുകളിൽ കരുതണം. പൊതു ജനങ്ങൾക്ക് ഇത്തരം ‘തണ്ണീർ പന്തലുകൾ’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകൾ തോറും നൽകണം.തീപിടുത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്‌നിശമന രക്ഷാസേന പൂർണ സജ്ജമായി നിൽക്കുകയും തീപിടുത്ത സാധ്യത കൂടുതലുള്ള മേഖലകളിൽ ഫയർ ഓഡിറ്റ് നടത്തുകയും വേണം.ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തിൽ എല്ലാ ആശുപതികളുടെയും, പ്രധാന സർക്കാർ ഓഫീസുകളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. തീപിടുത്തങ്ങൾ...