ദൃശ്യവിസ്മയമായി തൂതപ്പൂരം
Perinthalmanna RadioDate: 13-05-2023തൂത: ഇരുവിഭാഗം തട്ടകദേശങ്ങൾ മത്സരസ്വഭാവത്തിൽ ഒരുക്കിയ എഴുന്നള്ളിപ്പുകളിൽ കൂടിക്കാഴ്ചയുടെയും കുടമാറ്റത്തിന്റെയും ദൃശ്യവിസ്മയത്തിൽ പൂത്തുവിടർന്ന് തൂതപ്പൂരം. ആഹ്ലാദാവേശത്തിന്റെ ആർപ്പുവിളികളിൽ പൂരപ്പറമ്പും പുഴയോരവും നിറഞ്ഞുകവിഞ്ഞ് പുരുഷാരം.ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകളിലെ തൂതപ്പാലത്തിനോടു ചേർന്നുള്ള പുഴയോരഗ്രാമങ്ങളിലെ തട്ടകദേശങ്ങളിലെ കേന്ദ്രങ്ങളിൽനിന്ന് പാനച്ചടങ്ങുകൾക്കുശേഷം ചെറുപൂരങ്ങൾ വെളിച്ചപ്പാടിന്റെയും വാദ്യഘോഷങ്ങളുടെയുടെയും തിറ, പൂതൻ നാടൻകലാരൂപങ്ങളുടെയും ചവിട്ടുകളിയുടെയും അകമ്പടിയിൽ കൊട്ടിപ്പുറപ്പെട്ടു. തട്ടകദേശങ്ങളിലാകെ വർണം വിതറിയാണ് ചെറുപൂരങ്ങൾ തൂതയിലെത്തിയത്. തലപ്പൊക്കം കാണിച്ച ഗജനിരകൾ പൂരപ്പറമ്പിൽ എ, ബി വിഭാഗം എഴുന്നള്ളിപ്പുകളായി മുഖാമുഖം അണിനിരന്നു. എ, ബി വിഭാഗം എഴുന്നള്ളിപ്പുകളിൽ പൊൻതിടമ്പേന്തിയ 15 വീതം ആനകൾ അണിനിരന്നു.എ ...


