Tag: Thrissur bus accident

തൃശൂർ സ്വകാര്യ ബസ് മറിഞ്ഞ് അപകടം
Kerala, Latest, Local

തൃശൂർ സ്വകാര്യ ബസ് മറിഞ്ഞ് അപകടം

Perinthalmanna RadioDate :18-08-2023തൃശൂര്‍ കണിമംഗലത്തിന് സമീപം പാലക്കല്‍ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളുമടക്കം അൻപതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും രാവിലെ ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും.കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...