Wednesday, December 25

Tag: Tiger Safari Park

വനംവകുപ്പിന്റെ ടൈഗര്‍ സഫാരി പാര്‍ക്ക്; കോഴിക്കോട്ടെയും കണ്ണൂരിലെയും സ്ഥലങ്ങള്‍ പരിഗണനയില്‍
Local

വനംവകുപ്പിന്റെ ടൈഗര്‍ സഫാരി പാര്‍ക്ക്; കോഴിക്കോട്ടെയും കണ്ണൂരിലെയും സ്ഥലങ്ങള്‍ പരിഗണനയില്‍

Perinthalmanna RadioDate: 23-09-2023മലബാറിൽ വനംവകുപ്പ് തുറക്കാനുദ്ദേശിക്കുന്ന ടൈഗർ സഫാരി പാർക്കിനായി കോഴിക്കോട് ജില്ലയിൽ പരിഗണിക്കുന്നത് പേരാമ്പ്ര മേഖലയിലെ രണ്ടുസ്ഥലങ്ങൾ. ചക്കിട്ടപാറ പഞ്ചായത്തിൽ ഉൾപ്പെട്ട പന്നിക്കോട്ടൂർ റിസർവ് വനത്തിലെ 114 ഹെക്ടർ സ്ഥലം, പേരാമ്പ്ര എസ്റ്റേറ്റിലെ ഒരു ഭാഗം എന്നിവയാണ് പരിഗണിക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി പാർക്ക് തുറക്കാനാണ് വനം വകുപ്പിന്റെ ഉന്നതതലയോഗം തീരുമാനിച്ചത്. കണ്ണൂരിൽ ആറളം വന്യജീവി സങ്കേതത്തോടുചേർന്ന ഭൂമിയാണ് ആലോചനയിലുള്ളത്.സ്ഥലം കണ്ടെത്താൻ ചീഫ് വൈൽഡ് വാർഡൻ ഗംഗാസിങ്ങിന്റെ നേതൃത്വത്തിൽ എട്ടംഗസമിതിക്ക് വനംവകുപ്പ് രൂപംനൽകിയിട്ടുണ്ട്. പരിഗണനയിലുള്ള സ്ഥലങ്ങൾ സമിതി ഉടൻതന്നെ പരിശോധിക്കാനെത്തും. പ്രാഥമിക അനുമതികൾക്ക് വേണ്ട നടപടികൾ തുടങ്ങാനും പരമാവധി നിയമതടസ്സങ്ങൾ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാ...