ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ടൂറിസ്റ്റ് ബസുകൾക്ക് നിറം മാറ്റാൻ സാവകാശം
Perinthalmanna RadioDate: 21-10-2022സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിർദേശത്തിൽ താത്കാലിക ഇളവ്. ജൂൺ ഒന്നിനുശേഷം ടെസ്റ്റ് കഴിഞ്ഞ ബസുകളുടെ നിറം അടുത്ത ടെസ്റ്റിനു വെള്ളയാക്കിയാൽ മതിയെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഉത്തരവിറക്കി. എന്നാൽ, അടുത്തുതന്നെ ടെസ്റ്റുള്ള ബസുകൾ വെള്ളയാക്കണമെന്ന നിർദേശത്തിൽ മാറ്റമില്ല.ചുരുങ്ങിയ സമയത്തിനുള്ളിൽ നിറം മാറ്റുന്നതിലെ പ്രയാസം വ്യക്തമാക്കി ബസ്സുടമകൾ സമർപ്പിച്ച പരാതിയും അധിക സാമ്പത്തികബാധ്യതയും പരിഗണിച്ചാണു നടപടി.ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധനയ്ക്കു പുതുതായി 31 നിർദേശങ്ങൾ മോട്ടോർ വാഹനവകുപ്പ് പുറപ്പെടുവിച്ചു. ഇതിൽ ഏതെങ്കിലുമൊന്നു ലംഘിച്ച് ഓടുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ളതാണു പുതിയ നിർദേശങ്ങൾ.വേഗപ്പൂട്ട് വേർപെടുത്തി ഓടുക, അനുവദനീയമായതിൽ കൂടുതൽ വേഗം സെറ്റ് ചെയ്യുക, ജി.പി.എസ്. പ്രവർത്തിക്കാതിരിക്കുക, എയർ ...


