Tag: Traffic Signal

പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലെ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നത് സമയക്രമം തെറ്റി
Local

പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലെ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നത് സമയക്രമം തെറ്റി

Perinthalmanna RadioDate: 21-03-2023പെരിന്തൽമണ്ണ: ദേശീയ പാതയും സംസ്ഥാന പാതയും കൂടിച്ചേരുന്ന പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലെ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നത് സമയക്രമം തെറ്റി. ഏറെ നാളുകളായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നടപടിയുമില്ല. ഞായറാഴ്ച വാഹനത്തിരക്ക് കുറവായതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ കുറച്ചു സമയമാണ് അനുവദിക്കുന്നത്. മറ്റ് ദിവസങ്ങളിൽ തിരക്ക് കൂടുന്നതിനാൽ കൂടുതൽ സമയവുമാണ്.എന്നാൽ സിഗ്നലിന്റെ സാങ്കേതിക തകരാർ മൂലം ഞായറാഴ്ചയിലെ കുറഞ്ഞ സമയമാണ് തിങ്കളാഴ്ച കാണിക്കുന്നത്. ഇതു മൂലം പൊതുവേ വാഹന തിരക്കേറുന്ന തിങ്കളാഴ്ച കുറച്ചു സമയമേ വാഹനങ്ങൾക്ക് കടന്നു പോകാൻ ലഭിക്കുന്നുള്ളൂ. കോഴിക്കോട് റോഡിലെ കയറ്റം കയറിയാണ് വാഹനങ്ങൾക്ക് മുന്നോട്ടു പോകേണ്ടത്.വലിയ ചരക്കു വാഹനങ്ങളടക്കം പച്ച സിഗ്നൽ ലഭിച്ച് മുന്നോട്ടു പോകുമ്പോഴേക്കും ചുവപ്പാകും. ഇതിനിടെ മറ്റ് ഭാഗങ്ങളിലെ വാഹനങ്ങൾ പച്ച സിഗ്നൽ ലഭിച്ച...