കോളേജിൻ്റെ ശുചിമുറിയിൽ കുടുങ്ങിയ മെരുകിനെ ട്രോമാകെയർ പ്രവർത്തകർ രക്ഷിച്ചു
Perinthalmanna RadioDate: 07-12-2022അങ്ങാടിപ്പുറം: പോളി ടെക്നിക്കിൽ കോളേജിൻ്റെ ഹൈഡ്രോളിക് ലാബിന്റെ ശുചിമുറിയിൽ കുടുങ്ങിയ മെരുകിനെ ട്രോമാകെയർ പ്രവർത്തകർ രക്ഷിച്ചു. മെരുക് അകപ്പെട്ടിട്ടുണ്ട് എന്ന് നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ആർ.ആർ.ടി ഉദ്യോഗസ്ഥർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഡെപ്യൂട്ടി ലീഡർ ഫവാസ് മങ്കട എന്നിവർ ചേർന്ന് മെരുവിനെ പിടി കൂടിയത് പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ഒഴിഞ്ഞ പ്രദേശത്ത് തുറന്ന് വിടുകയും ചെയ്തു.
...


