Tag: trawling ban

ട്രോളിംഗ് നിരോധനം ആരംഭിച്ചു; നിയന്ത്രണം ജൂലൈ 31 വരെ
Kerala

ട്രോളിംഗ് നിരോധനം ആരംഭിച്ചു; നിയന്ത്രണം ജൂലൈ 31 വരെ

Perinthalmanna RadioDate: 10-06-2023മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള ട്രോളിംഗ് നിരോധനം ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു. വലകൾ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് ജൂലൈ 31 വരെയാണ് മത്സ്യബന്ധനത്തിന് നിയന്ത്രണം. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് ബോട്ടുകൾക്കും നിയന്ത്രണമില്ല.സംസ്ഥാനത്തെ 3737 ബോട്ടുകൾക്കാണ് നിയന്ത്രണം.ഇന്നലെ വൈകിട്ടോടെ ബോട്ടുകളെല്ലാം കരയ്ക്കടുപ്പിച്ചു.നിയന്ത്രണം ലംഘിക്കുന്നത് കണ്ടെത്താൻ പ്രത്യേക പരിശോധന ഉണ്ടാകും.ഒന്നാം തീയതി മുതൽ 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള കടലിൽ കേന്ദ്ര സർക്കാർ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരുന്നു.ട്രോളിംഗ് നിരോധന വേളയിൽ കടലിലെ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി രണ്ട് ബോട്ടുകൾ കൂടി വാടകയ്‌ക്കെടുത്തു. കൂടാതെ കൂടുതൽ ലൈഫ് ഗാർഡുകളുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്................
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
Kerala

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

Perinthalmanna RadioDate: 09-06-2023സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി തുടങ്ങും. അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍ പിടിക്കാനാകില്ല. ജൂലൈ മുപ്പത്തിയൊന്നു വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. മല്‍സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവല്‍കൃതബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടിത്തത്തിനാണ് 52 ദിവസത്തേക്ക് വിലക്ക്്. സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. കൊല്ലം ജില്ലയില്‍ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍. പത്തുംപതിനഞ്ചും ദിവസത്തേക്ക് കടലില്‍പോയ മിക്ക ബോട്ടുകളും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങിയെത്തി.ട്രോളിങ് നിരോധന സമയത്താണ് ബോട്ടുകളുെടയും വലകളുടെയും അറ്റകുറ്റപ്പണി. ബോട്ടുടമകള്‍ക്ക് ലക്ഷങ്ങളുടെ ചെലവാണ്. വരുമാനത്തിനായി മറ്റ് ജോലികള്‍ക്ക് പോകുന്ന തൊഴിലാളികളുമുണ്...