Tag: UPI Transaction

10 രാജ്യങ്ങളിലെ പ്രവാസികൾക്ക് യുപിഐ വഴി ഇടപാട് നടത്താൻ അനുമതി
World

10 രാജ്യങ്ങളിലെ പ്രവാസികൾക്ക് യുപിഐ വഴി ഇടപാട് നടത്താൻ അനുമതി

Perinthalmanna RadioDate: 12-01-2023പ്രവാസികൾക്ക് രാജ്യാന്തര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി. 10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് ഇന്ത്യൻ നമ്പർ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുക. സിംഗപ്പുർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർക്ക് ഈ സേവനം ലഭ്യമാകും.ഈ രാജ്യങ്ങളിലെ എൻആർഇ, എൻആർഒ അക്കൗണ്ട് ഉള്ള പ്രവാസികൾക്ക് ഇനി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സർവീസുകൾ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് നാഷനൽ പേമെന്റ്സ് കോർപ്പറേഷൻ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിലാണ് 10 രാജ്യങ്ങളിലെ പ്രവാസികൾക്കു ഈ സൗകര്യം ഒരുക്കുന്നത്.നിർദേശങ്ങൾ പാലിക്കാൻ പാർട്നർ ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്. ഫെമ നിയമവും ആർബിഐ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്നതാണ് പ്രധാന നിബന്ധനകൾ. ഭീകരപ്രവർത്തനത്...
Local
സർക്കാർ ഓഫിസുകളിൽ‌ പണം അടയ്ക്കാൻ യുപിഐ സൗകര്യം ഏർപ്പെടുത്തുംPerinthalmanna RadioDate: 31-12-2022പുതുവർഷത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ഗൂഗിൾ പേ, ഫോൺപേ, ഭീം തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഫീസും പിഴയും അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തും. 6 മാസം മുൻപ് ഇതു നടപ്പാക്കാൻ നിർദേശിച്ചെങ്കിലും പല ഓഫിസുകളും പാലിച്ചില്ല. നാളെ മുതൽ കർശനമായി ഈ സൗകര്യം ഒരുക്കണമെന്ന് ധനസെക്രട്ടറി വകുപ്പുകൾക്കു നിർദേശം നൽകി. പണം സ്വീകരിക്കുന്നവർ ഇലക്ട്രോണിക് രസീത് നൽകണം.ഫീസുകളും പിഴകളും പണമായി സ്വീകരിച്ചാൽ പോലും അത് ട്രഷറി പോർട്ടലിലോ മൊബൈൽ ആപ്ലിക്കേഷനിലോ രേഖപ്പെടുത്ത​ണം. പണം അടച്ചയാൾക്കു എസ്എംഎസ് വഴി രസീതിന്റെ ലിങ്ക് ലഭിക്കും. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ പേരുള്ള ഏത് സർക്കാർ ഉദ്യോഗസ്ഥനും ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് രസീത് തയാറാക്കാം. രസീതിലെ തുക യുപിഐ ആപ് വഴി അ...