അര്‍ബന്‍ സഹകരണ ബാങ്ക് സെന്‍റിനറി ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്തു
Perinthalmanna RadioDate: 17-05-2023പെരിന്തല്‍മണ്ണ: അര്‍ബന്‍ സഹകരണ ബാങ്കിന്‍റെ സെന്‍റിനറി ബില്‍ഡിംഗ് മുഖ്യമന്ത്രിയെ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പെരിന്തല്‍മണ്ണയിലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും ജനങ്ങളെ സഹായിക്കുന്നതിനു നേതൃത്വപരമായ പങ്ക് വഹിക്കുന്ന സഹകരണ സ്ഥാപനമാണ് പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് പെരിന്തല്‍മണ്ണയുടെ സെന്‍റിനറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം, എംഎല്‍എ പി.അബ്ദുള്‍ ഹമീദ് എംഎല്‍എ, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി.ഷാജി, മുന്‍ മന്ത്രിമാരായിരുന്ന പാലോളി മുഹമ്മദ് കുട്ടി, മുന്‍ എംഎല്‍എ വി. ശശികുമാര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം വി.രമേശന്‍, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ പെരിന്തല്‍മണ്ണ പി.ഷംസുദ്ധീന...