പേവിഷ വാക്സീന്‍ സൗജന്യമായി നല്‍കുന്നത് അവസാനിപ്പിക്കുന്നു
Perinthalmanna RadioDate: 07-06-2023പേവിഷ വാക്സീന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. ബിപിഎല്ലുകാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സർക്കാറിന്‍റെ നീക്കം. പേവിഷബാധയ്ക്കുള്ള ചികിത്സ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് സൗജന്യമായി നല്‍കേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനംതെരുവുനായ കടിച്ചാലും വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും നിലവില്‍ സര്‍ക്കാര്‍ ആശുപത്രകളില്‍ ചികിത്സ സൗജന്യമാണ്. ഈ രീതിക്കാണ് മാറ്റം വരുന്നത്. പേവിഷ ബാധയേറ്റ് ചികിത്സക്ക് വരുന്നവരില്‍ 70 ശതമാനവും ഉയര്‍ന്ന വരുമാനമുള്ളവരാണ്. ഇവരില്‍ ഏറെപേരും എത്തുന്നത് വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ കടിയേറ്റാണെന്നും മെഡിക്കല്‍ കോളജുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളജുകളില്‍ പേ വിഷ ബാധയ്ക്ക്ചികിത്സ തേടിയവരില്‍ 60 ശതമാനത്തിലധികവും വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാണ്. വളര്‍ത്തുമൃഗങ്...