വളാഞ്ചേരിയില്‍ വനം വകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസും ഇക്കോഷോപ്പും യാഥാർത്ഥ്യമായി
Perinthalmanna RadioDate: 09-04-2023വളാഞ്ചേരി: വന സംരക്ഷണത്തോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നതെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോഴിക്കോട്-തൃശൂര്‍ പാതയില്‍ വളാഞ്ചേരി കഞ്ഞിപ്പുരയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വനം വന്യജീവി വകുപ്പിന്റെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിന്റെയും ഇക്കോഷോപ്പിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പ്രകൃതി സംരക്ഷണമെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് വനപ്രദേശമല്ലാതിരിന്നിട്ടും വളാഞ്ചേരി കേന്ദ്രമായി ഇത്തരത്തിലൊരു ഓഫീസ് ആരംഭിക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെയുളളവർക്ക് പ്രകൃതിയുടെ സംരക്ഷകരാകാനുള്ള അറിവും പ്രചോദനവും ഈ കേന്ദ്രത്തിലൂടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ടേക്ക് എ ബ്രേക്ക് മാതൃകയിൽ വിശ്രമ കേന്ദ്രമായും വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും...