രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ ആരംഭിക്കും
Perinthalmanna RadioDate: 26-09-2023സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസിന് തുടക്കം കുറിക്കുക. നാളെ കാസർഗോട്ടു നിന്നും സർവീസ് തുടങ്ങും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർഗോട്ടു നിന്നും രണ്ടാം വന്ദേഭാരത് സർവീസ് നടത്തും. എട്ട് കോച്ചാണ് ട്രെയിനുള്ളത്. ബുധനാഴ്ച മുതല്‍ ഇരുഭാഗത്തേക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തും.തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് 1515 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 54 സീറ്റും എസി ചെയര്‍ കാറുകളിലായി 476 സീറ്റുമാണുള്ളത്. വന്ദേഭാരത് സ്റ്റേഷനില്‍ എത്തുന്നതും പുറപ്പെടുന്നതുമായ സമയം:തിരുവ...