ഈ കറിയിൽ തക്കാളിയില്ല!; ഭക്ഷണ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില
Perinthalmanna RadioDate: 12-07-2023പണയം വച്ചാൽ പൊന്നിനെക്കാൾ വില കിട്ടുമെന്ന സ്ഥിതിയിലേക്കാണു പച്ചക്കറികളുടെ പോക്ക്! വില കൂടിയതോടെ സാമ്പാർ മുതലുള്ള ഇഷ്ട വിഭവങ്ങൾ തീൻമേശയിൽ നിന്ന് ഒഴിവാക്കുകയാണ് ജനം. ചില പച്ചക്കറികളുടെ വില കുറഞ്ഞു വരുന്നുണ്ടെങ്കിലും സാധാരണക്കാരന്റെ കറി വിശേഷങ്ങളിലെ പ്രധാനിയായ തക്കാളി കൂട്ടത്തിലെ സമ്പന്നനായി തുടരുകയാണ്. കുതിച്ചുയരുകയാണ് ഇഞ്ചി. വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകുമെല്ലാം പോക്കറ്റിൽ എരിവു നിറച്ചു കൊണ്ടേയിരിക്കുന്നു.∙ തക്കാളിക്ക് ഇന്നലെ മാർക്കറ്റിൽ 100 രൂപയാണ് വില. വലിപ്പം കുറഞ്ഞ തക്കാളിക്ക് 90 രൂപയാണ് വില. വില്ലനായി തക്കാളി മാറിയതോടെ കറികളിൽ നിന്ന് തക്കാളി ഉപേക്ഷിക്കുകയാണു പലരും. തക്കാളിയുടെ സോസ് കറിയിലിട്ട് സ്വാദ് വരുത്താൻ ശ്രമിക്കുന്ന വീട്ടമ്മമാരുണ്ട്.∙ പച്ചമുളകിനു 115 രൂപയാണു വില. 5 രൂപ കുറഞ്ഞതാണു ചെറിയ ആശ്വാസം. വെളുത്തുള്ളി 190 രൂപയിട...