Tag: Vegitables and Groceries Price Hike

കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില
Kerala

കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില

Perinthalmanna RadioDate: 14-06-2023പെരിന്തൽമണ്ണ: ഇറച്ചിക്കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില. ഭൂരിഭാഗം പച്ചക്കറിക്കും മീനിനും വില ഇരട്ടിയായി. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ് രൂപ കടന്നു. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാൻ കാരണം.കഴിഞ്ഞ മാസം 50 രൂപയായിരുന്ന മുരിങ്ങക്കായക്ക് വില 100 രൂപയായി. ബീൻസിന് 65 രൂപയിൽ നിന്നും ക്യാരറ്റ് 70 രൂപയിൽ നിന്നും 100 രൂപയായി. തക്കാളി വില 30 രൂപയിൽ നിന്ന് 60 രൂപയായി. പച്ച മുളകിന് 90 രൂപ കൊടുക്കണം. ഉള്ളിയ്ക്കും വില ഇരട്ടിയായി. 80 രൂപയാണ് നിലവില്‍ കിലോയ്ക്ക് ഉള്ളി വില. വെളുത്തുള്ളിയ്ക്ക് 45 രൂപ കൂടി കിലോ 130 ആയി. വെണ്ടയ്ക്ക ഇരട്ടിയിലേറെ വില കൂടി, 45 രൂപ. ക്വാളി ഫ്ലവറിറ് ഇരട്ടി വിലയാണ്, 60 രൂപ. ഇഞ്ചി വില ഡബിൾ സെഞ്ച്വറിയിലേക്ക്. കിലോ 180. സവാള വില 20 ൽ ത...
സർവത്ര വിലക്കയറ്റം; സാധാരണക്കാരുടെ നെഞ്ചിടിപ്പ് ഉയരുന്നു
Local

സർവത്ര വിലക്കയറ്റം; സാധാരണക്കാരുടെ നെഞ്ചിടിപ്പ് ഉയരുന്നു

Perinthalmanna RadioDate: 29-10-2022മലപ്പുറം: മലയാളിയുടെ ഭക്ഷണത്തിലെ നായകനായ അരിക്ക് വില 50 കടന്നിട്ടു ദിവസങ്ങളായി. ചെറിയ ഉള്ളി 100ൽ എത്തി. കോഴിയിറച്ചി 200 വരെയായി. ചുവന്ന മുളകിന് 300. നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോൾ സാധാരണക്കാരുടെ നെഞ്ചിടിപ്പും ഉയരുകയാണ്.നാടൻ പച്ചക്കറികൾക്കും കിഴങ്ങുകൾക്കുമാണ് നിലവിൽ വിലക്കുറവ്. 160 രൂപയുണ്ടായിരുന്ന കൂർക്കയ്ക്ക് ഇപ്പോൾ 60 രൂപയാണ്.കപ്പ 50 ആയിരുന്നെങ്കിലും 40 ലേക്ക് താഴ്ന്നിട്ടുണ്ട്. 48 രൂപയുണ്ടായിരുന്ന വെള്ളരിക്കയ്ക്ക് പാതിവിലയായി. കോഴിത്തീറ്റയുടെ വില വർധനയാണ് ചിക്കന്റെ വിലക്കയറ്റയത്തിന് കാരണമായി കച്ചവടക്കാർ പറയുന്നത്. അടുത്ത നാളുകളിലാണ് വലിയ തോതിൽ വില കയറിയത്. അതേ സമയം ജനപ്രിയ മത്സ്യയിനങ്ങളായ മത്തി, അയല തുടങ്ങിയവയ്ക്ക് വിലക്കുറവുണ്ട് എന്നത് ആശ്വാസമാണ്.പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ വില. ബ്രാക്കറ്റിൽ മുൻ വില. (മലപ്പുറം ജില്ലയിലെ ശരാശ...