വില്ലേജ് ഓഫിസുകളിലെ ആവശ്യങ്ങൾ ചർച്ച ചെയ്ത് റവന്യൂ അസംബ്ലി
Perinthalmanna RadioDate: 29-06-2023പെരിന്തൽമണ്ണ : പെരിന്തൽമണ്ണ താലൂക്കിൽ 12 വില്ലേജുകളിൽ മികച്ച സൗകര്യങ്ങളുളള ഒന്ന് സ്മാർട്ട് വില്ലേജാക്കാൻ സർക്കാറിലേക്ക് നിർദ്ദേശിക്കും. കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസിൽ നടന്ന റവന്യൂ അസംബ്ലിയിലാണ് തീരുമാനം. പെരിന്തൽമണ്ണ വില്ലേജ് ഓഫിസിനെ സ്മാർട്ട് വില്ലേജ് ആക്കാനാണ് നിർദ്ദേശിക്കുക. താലൂക്കിലെ 12 വില്ലേജ് ഓഫിസുകളിൽ സേവനം മെച്ചപ്പെടുത്താൻ സൗകര്യങ്ങൾ വർധിപ്പിക്കും. ഇതിനായി കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ വാങ്ങാൻ നജീബ് കാന്തപുരം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിക്കും. യോഗത്തിൽ നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഇൻചാർജ് എസ്. എസ്. ശ്രീകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ മണി കണ്ഠൻ, റവന്യൂ റിക്കവറി ചുമതലയുളള ഹബീബ് റഹ്മാൻ, ഹൈറുൽ ബഷീറ, ജയ്സൺ, അജകുമാർ എന്നിവരും 11 വില്ലേജ് ഓഫിസർമാരും പങ്കെടുത്തു..............................


